ജിദ്ദ: ഇനിയുള്ള ജീവിതം മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക ായി മാറ്റിവെച്ചിരിക്കുകയാണെന്ന് പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്. ഓസ്കർ അവാ ർഡിന് തുല്യമായ അന്താരാഷ്ട്ര മെർലിൻ അവാർഡ് ജേതാവും യൂനിസെഫ് അംബാസഡറുമായ മുതു കാട് സ്വകാര്യ സന്ദർശനത്തിന് ജിദ്ദയിലെത്തിയപ്പോൾ ‘ഗൾഫ് മാധ്യമ’ത്തിന് അനുവദി ച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. ഓട്ടിസം തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും അവരുടെ അമ്മമാരുടെയും അടുത്ത ബന്ധുക്കളുടെയും കഷ്ടപ്പാടുകൾ കാണാനിടയായപ്പോഴാണ് ഇവരെ പുനരധിവസിപ്പിക്കാൻ ഒരു കേന്ദ്രം വേണമെന്ന ആശയം മനസ്സിലുദിച്ചത്. തിരുവനന്തപുരത്ത് മാജിക് അക്കാദമിയോട് ചേർന്ന് ഡിഫറൻറ് ആർട്ട് സെൻറർ എന്ന സ്ഥാപനം അതിനുവേണ്ടി തുടങ്ങിയതാണ്. ഇന്ന് അവിടെ കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 കുട്ടികളെ സംരക്ഷിക്കുന്നു.
നല്ല ശിക്ഷണം നൽകിയാൽ അവർ പ്രഗല്ഭരാവും. എട്ടു പേർ ഇപ്പോൾ മാജിക് പഠിച്ച് പ്രഫഷനൽ മാജിക് ഷോകൾ നടത്തുന്നു. അബൂദബിയിലടക്കം അവർ മാജിക് അവതരിപ്പിച്ചു. ഇന്ന് അവർ ഓരോരുത്തരും 12,000 രൂപ വീതം ശമ്പളം വാങ്ങുന്നു. അതുപോലുള്ള ഓരോ കുട്ടിയുടെയും നൈസർഗിക കഴിവുകൾ മനസ്സിലാക്കി അഭിരുചിക്കിണങ്ങിയ മേഖലകളിൽ പരിശീലനം നൽകി സ്വയം പര്യാപ്തത കൈവരിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ നല്ല ഗായകരും നന്നായി ചിത്രം വരക്കുന്നവരും ഉൾപ്പെടെ ധാരാളം കലാകാരന്മാരുണ്ട്. അവരുടെ അമ്മമാർക്ക് കുടുംബശ്രീ മുഖേന കൈത്തൊഴിൽ പരിശീലനം നൽകി അവർക്കും വരുമാനം നേടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു.
അതോടൊപ്പം എല്ലാ കുട്ടികൾക്കും 5,000 രൂപ വീതം സ്റ്റൈപൻറും കൊടുക്കുന്നുണ്ട്. സാമ്പത്തികം തന്നെയാണ് ഇപ്പോൾ നേരിടുന്ന ഒരു പ്രശ്നം. സർക്കാറിെൻറ സഹായം പലപ്പോഴും എങ്ങുമെത്താറില്ല. നല്ലവരായ മനുഷ്യ സ്നേഹികൾ കുട്ടികളെ സ്പോൺസർ ചെയ്യുന്നുണ്ട്. ഒരു വർഷം, ആറു മാസം തുടങ്ങി പല കാലയളവിലേക്ക് സ്പോൺസർഷിപ് സൗകര്യമുണ്ട്. ശാസ്ത്രീയമായി മാജിക് പഠിപ്പിക്കാൻ ഒരു സ്ഥാപനമുണ്ടാക്കുകയെന്ന മലയാറ്റൂർ രാമകൃഷ്ണെൻറ ആശയമാണ് 1996ൽ തിരുവനന്തപുരത്ത് മാജിക് അക്കാദമിയായി പിറന്നത്. പ്രതിഭാധനരായ ധാരാളം ജാലവിദ്യക്കാർ തെരുവിൽ അലയുന്ന കാഴ്ച അലോസരപ്പെടുത്തിയപ്പോഴാണ് അവരെ പുനരധിവസിപ്പിക്കാനായി കഴക്കൂട്ടത്ത് മാജിക് പ്ലാനറ്റ് എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.
ഇന്ന് അവിടെ 47 തെരുവ് ജാലവിദ്യക്കാർ മാജിക് നടത്തി ഉപജീവനം നടത്തുന്നു. ഒരുപേക്ഷ ഇന്ത്യയിൽ ഇൻകം ടാക്സ് കൊടുക്കുന്ന ഒരു തെരുവ് മാന്ത്രികനെ മാജിക് പ്ലാനറ്റിലേ കാണാൻ കഴിയൂ. പോസിറ്റീവ് ചിന്തകളാണ് ആളുകൾക്ക് പകർന്നു കൊടുക്കേണ്ടത്. എന്നാൽ, ഇന്ന് നമ്മുടെ മീഡിയയിൽ നെഗറ്റിവ് വാർത്തകളാണ് നിറഞ്ഞുനിൽക്കുന്നത്. പല രാജ്യങ്ങളും വളരെയധികം പുരോഗമിച്ച് റോബോട്ടിസവും ആർട്ടിഫിഷ്യൽ ഇൻറലിജൻസുമൊക്കെയായി മുന്നേറുമ്പോൾ നാമിപ്പോഴും പഴഞ്ചൻ രീതികളിലും പുരാതന വിശ്വാസങ്ങളിലും ഒക്കെയായി കറങ്ങി കൊണ്ടിരിക്കുകയാണ്. ജീവിത സൗകര്യങ്ങളുടെ സൂചികയിൽ ഇപ്പോഴും ഇന്ത്യയുടെ സ്ഥാനം 129 ആണ്. അടുത്ത കാലത്തായി അത് വീണ്ടും താഴോട്ട് പോയിരിക്കാം. നാം കാലത്തിനനുസരിച്ച് സഞ്ചരിക്കുന്നില്ല. ചങ്ങായീസ് കൂട്ടായ്മ സംഘടിപ്പിച്ച ‘മാന്ത്രിക സ്പർശം’ എന്ന പരിപാടി അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു മുതുകാടിെൻറ ആദ്യ ജിദ്ദ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.