ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ പ്രശ്നത്തിലായ തൊഴിലാളികൾക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിെൻറ ഇടപെടലിൽ ആശ്വാസം. ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നു ള്ള 24 തൊഴിലാളികൾക്കാണ് കുടിശ്ശികയായിരുന്ന ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റും ലഭിച്ചത്. ജോലി ചെയ്തിരുന്ന കമ്പനി അടച്ചുപൂട്ടിയതോടെയാണ് തൊഴിലാളികൾ ദുരിതത്തിലായത്. തൊഴിൽ മന്ത്രാലയം നിരന്തരമായി നടത്തിയ ഇടപെടലാണ് തുണയായത്. മോശമായ തൊഴിൽ അന്തരീക്ഷത്തിലുള്ള കമ്പനികളെ നിരീക്ഷിക്കുകയും പ്രയാസപ്പെടുന്ന പ്രവാസി തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യാൻ കിഴക്കൻ പ്രവിശ്യയിലെ ഗവർണറുടെ മന്ത്രാലയം സജീവമായി രംഗത്തുണ്ട്.
തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് നിയമ പരിരക്ഷ നൽകാനും പരാതികൾ വേഗം പരിഹരിക്കാനും പുതിയ ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റൻറ് ഡയറക്ടർ മുഹമ്മദ് അൽത്രാഷ് പറഞ്ഞു. മുന്നോട്ടുപോകാൻ പ്രയാസമുള്ള കമ്പനികളുടെ തൊഴിലന്തരീക്ഷങ്ങൾ പഠിച്ചും അതത് എംബസികളുമായി ചർച്ചചെയ്തും കമ്പനികൾക്കും തൊഴിലാളികൾക്കും പരിഹാരം നൽകാനാണ് മന്ത്രാലയം പരിശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.