റിയാദ്: ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരങ്ങളിലെ രാജ്യങ്ങളുമായി സഖ്യനീക്കവുമായി സൗദി അ റേബ്യ. ഹോര്‍മുസ് മുനമ്പിൽ സംഘര്‍ഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇൗ തീരുമാ നം. ഇതിെൻറ ഭാഗമായി ഏദന്‍ ഉള്‍ക്കടലുമായി അതിര് പങ്കിടുന്ന രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാരുമായി സൗദി അറേബ്യ കരാറില്‍ ഒപ്പുവെച്ചു. ഏതെങ്കിലും കാരണത്താല്‍ ഹോര്‍മൂസ് കടലിടുക്കില്‍ പ്രശ്നമുണ്ടായാല്‍ ചെങ്കടല്‍ വഴി സൗദിക്ക് എണ്ണ-ചരക്ക് നീക്കത്തിന് പുതിയ ജലപാത ഉപയോഗിക്കാനാകും. സൗദിയുള്‍പ്പെടെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ എണ്ണ-ചരക്ക് നീക്കങ്ങള്‍ക്ക് നിലവില്‍ ഉപയോഗിക്കുന്നത് ഇറാനുമായി അതിര് പങ്കിടുന്ന ഹോര്‍മൂസ് കടലിടുക്കാണ്. കുവൈത്ത്, സൗദി, ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അതിര് പങ്കിടുന്ന കടലിെൻറയും കടലിടുക്കിെൻറയും എതിര്വശത്തുടനീളം ഇറാെൻറ അതിര്‍ത്തിയാണ്. ഇറാനും ഇറാന് പിന്തുണയുള്ള സായുധ വിഭാഗങ്ങളും ഈ മേഖലയില്‍ നിരന്തരം പ്രശ്നം സൃഷ്ടിക്കുന്നു. ഈ മേഖലയുടെ നേരെ ഏതിര്വശത്താണ് ചെങ്കടല്‍ സ്ഥിതി ചെയ്യുന്നത്. തബൂക്കും ജിദ്ദയും ഉള്‍പ്പെടെ സൗദിയുടെ പ്രധാന ഭാഗം അതിര് പങ്കിടുന്നത് ചെങ്കടലുമായാണ്.
താരതമ്യേന പ്രശ്നങ്ങളും കുറവാണ് ഈ ജലപാതയില്‍. ഈ സാഹചര്യത്തിലാണ് പുതിയ സഖ്യത്തിനുള്ള ശ്രമം. സൗദി അറേബ്യ, ഈജിപ്റ്റ്, സുഡാൻ, ജിബൂതി, യമൻ, സോമാലിയ, ജോർഡൻ, എറിത്രീയ എന്നീ രാജ്യങ്ങളാണ് ചെങ്കടലുമായി അതിര് പങ്കിടുന്നത്. ഈ അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിദേശ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം സൗദിയിലെത്തി യോഗം ചേര്‍ന്ന് സല്മാന് രാജാവിനെ സന്ദര്‍ശിച്ചു. പുതിയ കൂട്ടായ്മ രൂപവത്കരണ ചാർട്ടറിൽ രാജാവ് ഒപ്പുവെച്ചു. കടൽക്കൊള്ള, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, പരിസ്ഥിതി മലിനീകരണം എന്നിവ തടയലും സഖ്യത്തിെൻറ കടമയാകും. ചെലവ് കൂടുമെങ്കിലുംം എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണങ്ങള്‍ നടന്നാല്‍ ബദല്‍ പാതയായും സൗദിക്ക് ഈ മേഖല ഉപയോഗിക്കാനാകും. യമനുമായും അതിര് പങ്കിടുന്നതിനാല്‍ ഹൂതി മിലീഷ്യകളെ പ്രതിരോധിക്കാനും സഖ്യത്തിനാകുമെന്നാണ് പ്രതീക്ഷ. നേരത്തേ ഹോര്‍മൂസ് കടലിടുക്ക് കേന്ദ്രീകരിച്ചും സമാന രീതിയില്‍ സഖ്യം രൂപവത്കരിച്ചിരുന്നു. അമേരിക്ക, ഓസ്ട്രേലിയ, ബഹ്റൈൻ, ബ്രിട്ടൻ, സൗദി അറേബ്യ, യു.എ.ഇ, അൽബേനിയ എന്നീ രാജ്യങ്ങൾ ഇൗ സഖ്യത്തിൽ അംഗങ്ങളാണ്. കുവൈത്തും ഖത്തറും സംഖ്യത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.