പൗരത്വ പ്രക്ഷോഭം: പൗരൻമാർക്ക്​ ജാഗ്രതാ നിർദേശവുമായി സൗദി

യാമ്പു: ഇന്ത്യയിലെ വിവേചനപരമായ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്​ ശക്തമായ പ്രതിഷേധമിരമ്പുന്ന സാഹചര്യത്തിൽ സൗദികളോട് ഇന്ത്യയിലേക്കുള്ള യാത്രയിൽ ജാഗ്രത കാണിക്കാൻ അധികൃതർ നിർദേശം നൽകി. ഇന്ത്യയിലുള്ള സൗദി പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും വിട്ടു നിൽക്കാനും സൗദി വിദേശ കാര്യവകുപ്പ് അറിയിച്ചിട്ടുണ്ട്​. അതിനിടെ അറബ് പത്രങ്ങൾ ഇന്ത്യയിലെ പ്രക്ഷോഭം പ്രാധാന്യത്തോടെയാണ്​ പ്രസിദ്ധീകരിക്കുന്നത്​.

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉത്തരേന്ത്യയിൽ നടക്കുന്ന കലാപങ്ങളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും വീഡിയോ അറബ് പത്രത്തി​​​​െൻറ ഓൺ ലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ചു. ഇതുകാണിച്ചാണ്​ ജാഗ്രതാനിർദേശം. മുസ്‌ലിംകളെ മാറ്റിനിർത്തി മറ്റു വിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ ഭരണകക്ഷി ശ്രമിക്കുന്നതിനെതിരെയാണ് ജനങ്ങൾ പ്രതിഷേധം ഉയർത്തുന്നതെന്നും ഇത് ഇന്ത്യയിലേക്കുള്ള ടൂറിസത്തെ സ്തംഭനത്തിലാക്കാൻ കാരണമാകു​െമന്നും പത്രം വിലയിരുത്തി. സർക്കാറിനെതിരെ കടുത്ത വിമർശനങ്ങളാണ്​ പത്രങ്ങൾ നടത്തുന്നത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.