ജിദ്ദ: ഡ്രൈവറില്ല ബസുമായി കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി. കമ്പ്യൂട്ടർ ബന്ധിത ബസ് സർവിസ് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒാേട്ടാമാറ്റഡ് ബസുകളുടെ പരീക്ഷണ ഒാട്ടം കഴിഞ്ഞദിവസം കാമ്പസിൽ നടന്നു. കാമറയും സെൻസർ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബസ് പ്രവർത്തിപ്പിക്കുന്നത്. 3 ഡി പ്രിൻറഡ് ബോഡിയാണ് ബസിന്.
നിർമാണം എളുപ്പമായതിനാൽ ഇത്തരം വാഹനങ്ങൾ നിർമിക്കാൻ കാലതാമസമില്ലെന്ന് ബന്ധപ്പെട്ടവർ പയുന്നു. അടുത്ത വർഷം മുതൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇൗ ബസ് ഉപയോഗിച്ച് ഷട്ടിൽ സർവിസ് നടത്താനാണ് പദ്ധതി. ഡിജിറ്റൽ വാഹന നിർമാതാക്കളായ എൽ.എം(ലോക്കൽ മോേട്ടാഴ്സ്) ഇൻഡസ്ട്രീസ്, ഇസി മൈൽ, സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.