റിയാദ്: വാണിജ്യ സംരംഭകർക്കും നവാഗതർക്കും മുന്നിൽ നിക്ഷേപ അവസരങ്ങൾ തുറന്നിട്ട് മീഡിയവണ്‍ ഗ്രോ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് റിയാദിലും. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവള ഫ്രീസോണുമായി സഹകരിച്ച് റിയാദ് ഇൻറർകോണ്ടിനെൻറൽ ഹോട്ടലിൽ നടത്തിയ പരിപാടിയിൽ 150ലേറെ സംരംഭകര്‍ പങ്കെടുത്തു. ഗൾഫ് മേഖലയിൽ പുതിയ നിക്ഷേപസാധ്യതകളും സേങ്കതങ്ങളും പരിചയപ്പെടുത്തിയ പരിപാടി നിലവിലെ വ്യവസായികൾക്കും നവാഗതർക്കും പുത്തൻ പ്രതീക്ഷ നൽകുന്നതായി. ഷാര്‍ജ ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ പുതിയ കമ്പനി ഏറ്റവും എളുപ്പം രൂപവത്കരിക്കാൻ കഴിയുന്നതിനെ കുറിച്ചുള്ള മാർഗനിർദേശമാണ് നൽകിയത്.
സൗദിയിൽനിന്നുള്ള പ്രവാസി സംരംഭകർക്ക് ഷാര്‍ജയില്‍ എങ്ങനെ വ്യാപാര, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാം എന്നതിനെക്കുറിച്ച് സേഫ് സോണ്‍ പ്രതിനിധികൾ വിശദീകരിച്ചു. സേഫ് സോണ്‍ സെയില്‍സ് ഡയറക്ടര്‍ മുഹമ്മദ് സാലിം അല്‍മഹ്മൂദ്, ബിസിനസ് ഡെവലപ്മെൻറ് മാനേജര്‍ തോമസ് ജോസഫ്, ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടിവ് ജിതിന് വാര്യർ തുടങ്ങിയവര്‍ വിശദീകരണം നൽകി. മീഡിയവണ്‍ ബിസിനസ് ഹെഡ് മുഹമ്മദ് സാജിദ്, മിഡിൽ ഇൗസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സൗദി മാർക്കറ്റിങ് മാനേജർ റിജോ വി. ഇസ്മാഇൗൽ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് റാഷിദ്, ഗൾഫ് മാധ്യമം-മീഡിയ വൺ കോഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ നജ്മുദ്ദീൻ മേലങ്ങാടി, സാബിത്ത് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.