ദമ്മാം: വാഹനാപകട കേസിൽ അരലക്ഷത്തോളം റിയാൽ നഷ്ടപരിഹാരം നൽകേണ്ട പ്രതി അനധികൃത മാർഗത്തിൽ നാട്ടിലേക്ക് രക്ഷപ്പെട്ടതായി പരാതി. ഇതോടെ, ഇയാളെ ജയിലിൽനിന്നിറക്കാൻ ജാമ്യംനിന്ന സാമൂഹിക പ്രവർത്തകൻ കുടുങ്ങി. ഇദ്ദേഹത്തിൽനിന്ന് പണം ഇൗടാക്കുന്നതിനുള്ള നിയമ നടപടികളിലേക്ക് കടക്കുകയാണ് രക്ഷപ്പെട്ട പ്രതിയുടെ സ്പോൺസറും കോടതിയും. ദമ്മാമിൽ ട്രെയിലർ ൈഡ്രവറായി ജോലിചെയ്തിരുന്ന ബിഹാർ സ്വദേശി ചുനിലാൽ ആണ് നാട്ടിലേക്ക് രക്ഷപ്പെട്ടത്. ഇയാളെ ജയിലിൽനിന്നിറക്കാൻ ജാമ്യംനിന്ന സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിനാണ് അരലക്ഷത്തോളം റിയാലിെൻറ ബാധ്യത ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നത്. ഒരുവർഷം മുമ്പാണ് ചുനിലാൽ ഒാടിച്ചിരുന്ന ട്രെയിലർ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആർക്കും ഗുരുതര പരിക്കുകളുണ്ടായില്ലെങ്കിലും അപകടത്തിൽ കാറ് പൂർണമായി തകർന്നു.
അപകടസമയത്ത് ചുനിലാൽ മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ, ഇയാൾ ജയിലിലുമായി. ഇത്തരം കേസുകളിൽ ഇവരെ ജാമ്യത്തിൽ പുറത്തിറക്കാൻ ആരുമില്ലെങ്കിൽ കേസ് തീരുന്നതുവരെ ജയിലിൽ തടവിൽ പാർപ്പിക്കുകയാണ് പതിവ്. ഡീപോർേട്ടഷൻ കേന്ദ്രം സന്ദർശന വേളയിൽ ചുനിലാൽ നാസ് വക്കത്തിനോട് തെൻറ അവസ്ഥ വിവരിക്കുകയും സഹായം ആവശ്യപ്പെടുകയുമായിരുന്നു. പുറത്തിറങ്ങിയാൽ ബന്ധുക്കളുടെ സഹായത്തോടെ കേസിെൻറ വിധി വരുന്നതിനനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താൻ സാധിക്കുമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച് ഇയാളെ നാസ് വക്കം സ്വന്തം ജാമ്യത്തിൽ പുറത്തിറക്കി, കേസിെൻറ വിധി വരുന്നതുവരെ ബന്ധുക്കളോടൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞ് 46,000 റിയാൽ നഷ്ട പരിഹാരം നൽകാൻ ചുനിലാലിനെതിരെ വിധി വന്നു. കോടതി ഇയാൾക്കെതിരെ യാത്രാനിരോധനവും ഏർപ്പെടുത്തിയിരുന്നു. മാസങ്ങൾ കഴിഞ്ഞതിനാൽ നാസ് വക്കവും ചുനിലാലിെൻറ കാര്യം മറന്നു. പ്രതിയെ നാട്ടിലേക്ക് രക്ഷപ്പെടാൻ സഹായിച്ചുവെന്ന് ഇയാളുടെ സ്പോൺസർ കേസ് നൽകുേമ്പാഴാണ് ചുനിലാൽ രക്ഷപ്പെട്ട വിവരവും താൻ കെണിയിലായ വിവരവും അറിയുന്നത് എന്ന് നാസ് വക്കം പറഞ്ഞു.
അനധികൃത മാർഗത്തിലൂടെ നാട്ടിലെത്തിയ ചുനിലാൽ തെൻറ പുതിയ ഇന്ത്യൻ പാസ്േപാർട്ട് ഉയർത്തിപ്പിടിച്ച് വിഡിയോ കാളിൽ സ്പോൺസറെ വിളിച്ച് പരിഹസിക്കുകയായിരുന്നു. ഇതോടെ, സ്പോൺസർ രോഷാകുലനായി ഡീപോർേട്ടഷൻ സെൻററിൽ എത്തിയപ്പോഴാണ് നാസ് വക്കമാണ് ഇയാളെ ജാമ്യത്തിൽ പുറത്തിറക്കിയതെന്നറിഞ്ഞത്. ഇതേതുടർന്നാണ് ഇയാൾ നാസിനെതിരെ കേസ് നൽകിയത്. ദീർഘകാലം നീണ്ടുപോകുന്ന കേസുകളിൽ ഇത്രയും കാലം തടവിൽ കിടക്കാതിരിക്കാൻ മാനുഷിക പരിഗണന നൽകി താൻ ചെയ്ത സഹായമാണ് ഇപ്പോൾ തനിക്കെതിരെ വിനയായി വന്നിരിക്കുന്നതെന്ന് നാസ് വക്കം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നിരപരാധിത്വം ഡീപോർേട്ടഷൻ അധികാരികൾക്ക് ബോധ്യമുള്ളതാണ്. ഇയാളെ നാട്ടിലെത്താൻ സഹായിച്ചതാരാെണന്ന അന്വേഷണം നടക്കണം. മൂന്നു പതിറ്റാണ്ടിലേറെയായി സാമൂഹിക പ്രവർത്തനം നടത്തുന്ന താൻ ആദ്യമായാണ് ഇത്തരമൊരു കെണിയിൽ പെടുന്നതെന്നും നാസ് വക്കം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.