റിയാദ്: സൗദിയിൽ ഇദംപ്രഥമമായി നടക്കുന്ന ഇന്ത്യൻ മെഗാ ഉത്സവമായ അഹ്ലൻ കേരള അനശ് വരമാക്കി മലയാളികളുടെ മഹാസമുദ്രം ഒഴുകിയെത്തി.
ജോലിയുള്ള ദിവസമായിട്ടുപോലും അ വധിയെടുത്ത് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വന്തം വാഹനങ്ങളിലും കൂട്ടമാ യി ബസുകളിലും വ്യാഴാഴ്ച സൂര്യാസ്തമയത്തിനുമുേമ്പ തന്നെ അവർ ഉത്സവ നഗരിയിൽ സാന്നിധ്യമുറപ്പിച്ചുകഴിഞ്ഞിരുന്നു. വ്യവസായത്തിെൻറ ആന്തരിക ഘടന വെളിപ്പെടുത്തുന്നതായിരുന്നു അഹ്ലൻ കേരളയിലെ വ്യാവസായികമേള. കേരളത്തിനുപുറമെ സൗദി, ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രദർശനം വിജ്ഞാനവും കൗതുകവും പകർന്നു. കലാമാമാങ്കത്തിന്ന് മുന്നോടിയായി നടന്ന വാണിജ്യ പ്രദർശനമേളയിൽ നൂറിലേറെ വ്യാപാരസ്ഥാപനങ്ങളാണ് പങ്കാളികളായത്.
കേരളത്തിൽനിന്ന് വിനോദസഞ്ചാരം, മെഡിക്കൽ ടൂറിസം (അലോപ്പതിയും ആയുർവേദവും), ഓർഗാനിക് ഫാർമിങ്, കയർബോർഡ് തുടങ്ങിയ രംഗങ്ങളിലെ വാണിജ്യ സംരംഭകരാണ് ഉത്സവനഗരിയിലെത്തിയത്. എളുപ്പത്തിൽ നാട്ടിലേക്ക് പണമയക്കാനുള്ള പുതിയ ആപ്പിനെ പരിചയപ്പെടുത്തുന്ന സൗദി അറേബ്യയിലെ വലിയ ടെലികോം കമ്പനിയായ സൗദി ടെലികോമിെൻറ മനോഹരമായ സ്റ്റാളിലൂടെയാണ് ഉത്സവ നഗരിയുടെ ആരംഭം. നിരവധി പേരാണ് എസ്.ടി.സി പേയുടെ സേവനം ഏറ്റു വാങ്ങിയത്. നാട്ടിൽ ആയുർവേദവും ഫിസിയോതെറപ്പിയും സംയോജിപ്പിച്ച് ചികിത്സ ഒരുക്കുന്ന കോട്ടക്കൽ ആയുർ ഗാർഡൻ പുതിയ ചികിത്സാരീതി പരിചയപ്പെടുത്തുന്നു.
വിജി അഗർബത്തീസ്, അസിമോ എലൈറ്റ്, ബിൽഡോവ, സഫ മക്ക പോളിക്ലിനിക്, ഡബിൾ ഹോഴ്സിെൻറ നമുക്ക് ചെയ്താലോ, ബ്രീസ് ബേക്ക് വാട്ടർ ഹോളിഡേയ്സ്, റോയൽ ട്രാവൽ, ഹൈജീൻ മീറ്റ് ലാൻസ്, കോസ്മോ ട്രാവൽസ്, നെല്ലറ പ്രോഡക്റ്റ്, ആസ്റ്റർ മെഡിസിറ്റി, ബംഗളൂരു സ്റ്റഡി ഡോട് കോം, ബേബി മെമ്മോറിയൽ, സിറ്റി ഫ്ലവർ, അസറ്റ് അപാർട്മെൻറ്, ഒജിൻ ഫുഡ്, പെൻറിയം കൺസ്ട്രക്ഷൻ, ടാലി സൊലൂഷൻ, ഇഖ്റ ഹോസ്പിറ്റൽ, നാഡെക്, മെറിറ്റ ഹോസ്പിറ്റൽ, മൗര്യ സെൻറർ ഫോർ ആയുർവേദ, ഗ്രേറ്റ് ഇന്ത്യ ടൂർ കമ്പനി, കിംസ് സെൻറർ ഫോർ എക്സലൻസ്, ഈസ്റ്റേൺ കറി പൗഡർ, കെ.എം.സി.ജി വാട്ടർ പ്രൂഫിങ്, നിറപറ തുടങ്ങിയ പ്രമുഖ കച്ചവടസ്ഥാപനങ്ങളാണ് ഇടംപിടിച്ച മറ്റു സ്ഥാപനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.