റിയാദ്: സൗദി അറേബ്യയുടെ മണ്ണിൽ ഗൾഫ് മാധ്യമം ഒരുക്കിയ ആദ്യ ഇന്ത്യൻ സാംസ്കാരിക മഹോത്സവം അഹ്ലൻ കേരളക്ക് അതിഗം ഭീര തുടക്കം. റിയാദിലെ ദുർറ അൽറിയാദ് എക്സ്പോ ഗ്രൗണ്ടിൽ മലയാളനാട് അത്ഭുത ചരിത്രമാണെഴുതിയത്. 20,000ത്തിലധികം പേരാണ ് ആദ്യ ദിനത്തിലെ പരിപാടികളിലേക്ക് ഒഴുകിയെത്തിയത്. മലയാളത്തിെൻറ ജനകീയ നടൻ ടൊവിനൊ തോമസായിരുന്നു ആദ്യദിനത്തിെൻറ മുഖ്യ ആകർഷണം. അഹ്ലൻ കേരളയിൽ താരമുദിച്ചതോടെ പുരുഷാരം ഇളകിമറിഞ്ഞു. കേരളത്തിെൻറ രുചിവൈവിധ്യം വിളമ്പിയ ഭക്ഷ്യമേള നേരത്തേ തിരക്കിലമർന്നു.
രാജ്കലേഷ് ക്രൗഡ്പുള്ളറായി. ന്യൂജൻ താരങ്ങൾ അണിനിരന്ന സംഗീതവിരുന്നായിരുന്നു ആദ്യദിനത്തിൽ ആസ്വാദകഹൃദയം കീഴടക്കിയത്. യുവഗായകരായ അഫ്സൽ, ഫലാഹ് അലി, യുംന അജിൻ, ലക്ഷ്മി ജയൻ, ഹിഷാം, വർഷ രഞ്ജിത്, അക്ബർ ഖാൻ, കലാഭവൻ സതീഷ് എന്നിവർ വൈറൽ സൂപ്പർ സ്റ്റാർ പരിപാടിയിൽ നവനക്ഷത്രങ്ങളായി. ബിസിനസ് േകാൺക്ലേവും ട്രേഡ് എക്സ്പോയും സമാന്തരവേദികളിൽ നടന്നു. ഭാരത്ഭവൻ സംഘത്തോടൊപ്പം കേരളത്തിൽനിന്നെത്തിയ പാരമ്പര്യ കലാസംഘങ്ങളുടെ പ്രകടനങ്ങൾ ഉത്സവത്തിന് മാറ്റുകൂട്ടി.
ഗൾഫ് മാധ്യമവും എക്സ്പോ ഹൊറൈസണും കേരള സർക്കാറിെൻറ സഹകരണത്തോടെയാണ് രണ്ടുദിവസത്തെ സാംസ്കാരിക-വാണിജ്യ മേള ഒരുക്കിയത്. സൗദിയിൽ ആദ്യമായാണ് മറുനാട്ടുകാർ ഇത്ര വലിയ സാംസ്കാരിക ഉത്സവം സംഘടിപ്പിച്ചത്. റിയാദ് നഗരത്തിൽനിന്ന് 65 കിലോമീറ്റർ അകലെയാണ് മേളനഗരി. അഹ്ലൻ കേരളയുടെ പ്രധാനവാതിൽ തുറന്നപ്പോഴേക്കും ജനനിബിഡമായി വേദികൾ. ജനസഞ്ചയം അക്ഷരാർഥത്തിൽ അത്ഭുതം സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.