നൂറുകണക്കിന് ആളുകളുടെ ശബ്ദം അനുകരിച്ച് ആസ്വാദകരെ ഞെട്ടിക്കുന്ന കലാഭവൻ സതീഷ് ഹാസകലാരംഗത്തെ മിന്നും താരമാണ്. 13ാമത്തെ വയസ്സിൽ മിമിക്രിയിലായിരുന്നു അരങ്ങേറ്റം. സ്കൂൾ കലോത്സവങ്ങളിലും കേരളോത്സവങ്ങളിലും മികവ് കാട്ടി. തിരുവനന്തപുരത്തെ മിമിക്രി ട്രൂപ്പിലൂടെയായിരുന്നു തുടക്കം. കലാഭവനിലെത്തിയതോടെ ആ പേരും സ്വന്തം പേരിനോടൊപ്പം കൂടി.
കോമഡി ഉത്സവം എന്ന ചാനൽ പരിപാടിയാണ് ബ്രേക്ക് തന്നത്. 10 മിനിറ്റിൽ 101 പേരെയും 15 മിനിറ്റിൽ 202 പേരെയും അനുകരിച്ച് േപ്രക്ഷകരെ ഞെട്ടിച്ചു. ഇതുവരെ 19ഒാളം രാജ്യങ്ങളിലായി നൂറിൽ കൂടുതൽ വേദികളിൽ പരിപാടി അവതരിപ്പിച്ചു. 15 മിനിറ്റിൽ 202 ആളുകളുടെ ശബ്ദം അനുകരിച്ച തനിക്ക് നിലവിെല റെക്കോഡ് തകർക്കണം. കൂടുതൽ ആളുകളെ അനുകരിച്ച് ഗിന്നസ് റെക്കോഡ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.