ദമ്മാം: സർവ സ്വാതന്ത്ര്യവും അനുഭവിച്ച് കാൽപന്തുകളിയോട് ഇഷ്ടം കൂടി 39 കൊല്ലമായി സൗദ ിയിൽ കഴിയുന്ന ആമിന താത്തയെ തേടി അന്വേഷണ പ്രവാഹം. കഴിഞ്ഞ ദിവസം ഗൾഫ് മാധ്യമം ഇവരെക്ക ുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഇവരെക്കുറിച്ച് പുറംലോകം അറിയുന്നത്. ആമിന താത്തയെ ആദരിക്കാനും, വേണ്ടിവന്നാൽ ഉദ്ഘാടകയാക്കാനും താൽപര്യം പ്രകടിപ്പിച്ച് പല ഫുട്ബാൾ ക്ലബുകളും ബന്ധപ്പെട്ടു.
യൂത്ത് ഇന്ത്യ ക്ലബ് അടുത്തു നടക്കുന്ന ടൂർണമെൻറിനോടനുബന്ധിച്ച പരിപാടിയിൽ ആമിന താത്തയെ ആദരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തകൻ സലാം ജാംജുമുമായുള്ള ബന്ധമാണ് ആമിന താത്തയെ ‘ഗൾഫ് മാധ്യമ’ത്തിൽ എത്തിച്ചത്.
എറണാകുളം ഇടപ്പള്ളി സ്വദേശികളും ഇവരുടെ തറവാട് വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്നാൽ, തെൻറ ഇഷ്ട സൗഹൃദങ്ങൾക്കപ്പുറത്തേക്ക് ഒരു വിവരവും നൽകേണ്ടതില്ല എന്നാണ് ആമിന താത്തയുടെ തീരുമാനം. ജയലളിതയുടെ തുണിമില്ലിൽ സൂപ്പർവൈസറായി ജോലി നോക്കിയിരുന്ന ആമിന താത്ത ഇപ്പോൾ വീട് വെച്ചിരിക്കുന്നതും തമിഴ്നാട്ടിലാണ്.
വീട്ടുവേലക്കാരിയായെത്തി ഒരു കുടുംബത്തിൽ തന്നെ ഇത്രയേറെ വർഷം ജോലി ചെയ്യുന്നവർ അപൂർവമാണ്. സ്പോൺസറുടെ വീട്ടിലെ ഫിലിപ്പീനോകളായ മറ്റു വേലക്കാരികളുടെയും ഹൗസ് ഡ്രൈവർമാരുടേയും കാര്യങ്ങൾ എല്ലാം നോക്കുന്നത് ആമിന താത്തയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.