സൗദി ഓൺ അറൈവൽ വിസ കൂടുതൽ രാജ്യക്കാർക്ക്​

റിയാദ്​: സൗദിയിലേക്കുള്ള ഓൺ അറൈവൽ വിസ കൂടുതൽ രാജ്യക്കാർക്കുകൂടി ലഭിക്കും. അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ രാജ്യങ്ങളിലേക്ക്​ ടൂറിസ്​റ്റ്​, ബിസിനസ് വിസ ഉള്ളവർക്കും ഇനി മുതൽ സൗദിയിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കും. ഇന്ത്യക്കാർക്ക് ഉൾപ്പെടെ ഇതി​​​​െൻറ ഗുണം ലഭിക്കും. പാസ്‌പോർട്ടിൽ കാലാവധിയുള്ള ഇത്തരം വിസയുള്ളവർക്ക്​ അവരുടെ രാജ്യം ഏതെന്നു പരിഗണിക്കാതെതന്നെ സൗദിയിലേക്ക് ഓൺ അറൈവൽ വിസ ലഭിക്കും. ഇത്തരം വിസക്കാരായ ഇന്ത്യക്കാർക്കും സൗദിയിലേക്ക്​ ഒാൺ അറൈവൽ വിസയിൽ വരാം.

കഴിഞ്ഞ മാസം 27 മുതലാണ് സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്​റ്റ്​ വിസ പ്രാബല്യത്തിൽ വന്നത്. 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു വിസ അനുവദിച്ചത്. പുതിയ പ്രഖ്യാപനത്തിന്​ വിവിധ രാജ്യങ്ങളിൽനിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാഴ്ചക്കിടയിൽ 30,000ത്തോളം ടൂറിസ്​റ്റുകളാണ് ഓൺ അറൈവൽ വിസ ഉപയോഗപ്പെടുത്തി രാജ്യത്ത് എത്തിയത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.