അൽഖോബാർ: അൽ ഖോബാറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി ഗുരുതരാവസ്ഥയിൽ. പാലക്കാട്, പട്ടാമ്പി, മരുതൂർ സ്വദേശി പന്നിയൻ കുന്നത്ത് മുഹമ്മദ് ഷരീഫാണ് (48) ശനിയാഴ്ച വൈകീട്ട് റോഡ് മുറിച്ചു കടക്കുന്നതിനിെട അപകടത്തിൽ പെട്ടത്. അൽ ഖോബാറിലെ ജലവി പാർക്കിനടുത്ത് യൂടേൺ ചെയ്തുവന്ന സുഡാനി യുടെ വാഹനമിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കുപറ്റിയ മുഹമ്മദ് ശരീഫിനെ ഉടൻ ദോസരി ഹോസ്പിറ്റലിലെത്തിച്ചു.
അപകടം നടന്നയുടനെ സംസാരിച്ചിരുന്നുവെങ്കിലും ഇപ്പോൾ അബോധാവസ്ഥയിലാണ്. രക്തസമ്മർദം സാധാരണ നിലയിലായെങ്കിൽ മാത്രേമ തുടർനടപടികൾ സ്വീകരിക്കാൻ പറ്റൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. കമ്പനിയിലെ സഹജീവനക്കാർ സഹായത്തിനായി രംഗത്തുണ്ട്. വിദഗ്ധ ചികിത്സക്ക് ശ്രമങ്ങൾ തുടരുകയാണ്. ദുബൈയിൽനിന്ന് സഹോദരൻ അൽ ഖോബാറിലെത്തിയിട്ടുണ്ട്. അൽഖോബാറിലെ ഐ.എസ്.സി കമ്പനി മെയിൻറനൻസ് സൂപ്പർ വൈസറാണ് മുഹമ്മദ് ഷരീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.