റിയാദ്: കച്ചവട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 587 തൊഴിൽ നിയമലംഘനങ്ങൾ പിടികൂടുകയും 618 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. രണ്ടാഴ്ചക്കിടയിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് റിയാദ് മേഖല തൊഴിൽ കാര്യ ഒാഫിസിന് കീഴിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങൾ പിടികൂടിയത്. റിയാദ്, അൽഖർജ്, അഫ്ലാജ്, വാദീ ദവാസിർ, സുൽഫി, മജ്മഅ, ശഖ്റാഅ്, മുസാഹ്മിയ, ദവാദ്മി, സുലൈൽ, അഫീഫ്, സുദൈർ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.
നിയമലംഘനങ്ങൾ പിടികൂടി തൊഴിൽ അന്തരീക്ഷം നന്നാക്കുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുമാണ് പരിശോധനയെന്ന് മേഖല തൊഴിൽ സാമൂഹിക വികസന മന്ത്രാലയ ബ്രാഞ്ച് ഒാഫിസ് മേധാവി ഡോ. യൂസുഫ് അൽസിയാലി പറഞ്ഞു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടികൾ എടുക്കുന്നതിൽ ഒരു അലംഭാവവും ഉണ്ടാകുകയില്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് തൊഴിൽകാര്യ ഒാഫിസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.