മക്ക: ജനിച്ചത് കണ്ണുകളിൽ ഇരുട്ടുമായിട്ടാണെങ്കിലും അതിനെ സംഗീതംകൊണ്ട് തോൽപിച്ച ക ൊച്ചുമിടുക്കി ഫാത്തിമ അൻഷി കഅ്ബയെ തൊട്ടറിഞ്ഞ സന്തോഷത്തിലാണ്. മക്കയെക്കുറിച്ചും കഅ ്ബയെക്കുറിച്ചും പ്രവാചക ചരിതങ്ങളും നിരവധി വേദികളിൽ പാടി കൈയടി നേടുമ്പോൾ ഫാത്തി മ അൻഷിയുടെ മനസ്സ് നിറയെ പുണ്യഭൂമിയും കഅ്ബയും ആയിരുന്നു. ഒരിക്കലെങ്കിലും ഇവിടെ എത്തണമെന്ന് അവള് പ്രാര്‍ഥിച്ചു. ഒടുവിലത് സാധ്യമായതിെൻറ ചാരിതാർഥ്യത്തിലാണ് ഫാത്തിമ. അതും പ്രിയപ്പെട്ട ഉമ്മയോടൊപ്പം. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാലുവർഷം തുടർച്ചയായി ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയ കലാകാരിയാണിത്. മേലാറ്റൂർ സ്വദേശികളായ എടപ്പറ്റ തൊടുകുഴി കുന്നുമ്മൽ അബ്ദുൽബാരി-ഷംല ദമ്പതികളുടെ ഏക മകൾ. മക്കയും മദീനയും സന്ദർശിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ഇപ്പോള്‍ അൻഷി. ഉമ്മയുടെകൂടെ സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്ക് എത്തിയതാണ്. കണ്ണുകൊണ്ട് കാണാനായില്ലെങ്കിലും മനസ്സുനിറയെ കഅ്ബ കണ്ടു.
കൈകൊണ്ട് കഅ്ബയെ തൊട്ടതു ജീവിതത്തിലെ ഏറ്റവും വലിയ അനുഭൂതിയായി. ഹജറുല്‍ അസ്വദില്‍ ചുംബിച്ചു. മദീനയിൽ പ്രവാചക ചാരത്തുപോയി സലാം പറഞ്ഞു. ഇരു ഹറമുകളിലെയും ഇമാമുമാരുടെ ഖുര്‍ആന്‍ പാരായണം മുധരതരമായ ഒാർമയിൽ സുക്ഷിക്കുമിനിയവൾ. മിഷാരി അല്‍ ഫാസിയുടെ പാരായണം അതുപോലെ അനുകരിക്കാനും അന്‍ഷിക്ക് അറിയാം. ഗായിക എന്നതിലുപരി ഗാനം ചിട്ടപ്പെടുത്താനുമറിയും. പിയാനോയിലും കീബോർഡിലും നല്ല പരിചയം. മലപ്പുറം മങ്കട കേരള സ്കൂൾ ഫോർ ദ ബ്ലൈൻറിലാണ് ഏഴാംക്ലാസ് വരെ പഠിച്ചത്. മേലാറ്റൂർ ആർ.എം.എ.എച്ച്.എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണിപ്പോൾ. ഒന്നാംക്ലാസ് മുതല്‍ സംഗീതം അവളെ പുതിയ ലോകത്തേക്ക് കൈപിടിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഫാത്തിമ ആദ്യമായി കലോത്സവ വേദിയിൽ പാടുന്നത്.
ആദ്യതവണതന്നെ രണ്ടാംസ്ഥാനം. തുടർന്നങ്ങോട്ട് എല്ലാവർഷവും മത്സരിച്ചു. ലളിതഗാനം, ഉപകരണ സംഗീതം, ശാസ്ത്രീയ സംഗീതം തുടങ്ങി എല്ലാ മത്സരങ്ങളിലും സമ്മാനം. കീബോർഡ്, ഗിറ്റാർ തുടങ്ങിയ സംഗീത ഉപകരണങ്ങളും വായിക്കും. കാഴ്ചയുള്ള പലർക്കും പറ്റാത്ത കാര്യങ്ങളാണ് ചെറു പ്രായത്തിനുള്ളില്‍ സാധിച്ചെടുത്തത്. സംസ്ഥാന സർക്കാറിെൻറ കുട്ടികൾക്കുള്ള പുരസ്കാരവും ഈ മിടുക്കി നേടി. എത്യോപ്യയിലെ ആംഹെറിക്, ടാൻസാനിയയിലെ സ്വാഹിലി, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ്, കൊറിയൻ ഉൾപ്പെടെ 12 ഭാഷകൾ അറിയാം. ഏഴു ഭാഷകൾ സംസാരിക്കും. യൂ ട്യൂബ്, ഗൂഗിൾ ടോക്ക് ആപ്പ് തുടങ്ങിയവയുടെ സഹായത്തോടെയാണ് ഫാത്തിമയുടെ വിദേശ ഭാഷാ പഠനം. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ അബ്ദുൽ ഭാരിയും ഭാര്യ ഷംലയും മകളുടെ വൈകല്യത്തെ തിരിച്ചറിഞ്ഞ് രണ്ടാമത് ഒരു കുഞ്ഞു വേണ്ടെന്നു തീരുമാനിച്ചു. അവരുടെ ലോകം അൻഷിയാണ്. ഉമ്മയാണ് ഏറ്റവും നല്ല സുഹൃത്ത്.
ഉമ്മയെക്കുറിച്ചാണ് അവള് ഏറ്റവും കൂടുതൽ പാടിയതും. കാഴ്ച കിട്ടുമെങ്കിൽ ആദ്യം കാണേണ്ടത് ഉമ്മയെ ആണ്. എത്രയോ വേദിയിൽ ഞാൻ പാടുമ്പോൾ മുന്നിലിരുന്ന് ഉമ്മ കരയാറുണ്ട്. ഉമ്മയുടെ ചിരിക്കുന്ന മുഖം കാണാന്‍ ആഗ്രഹമുണ്ട്. അഞ്ചാംക്ലാസ് മുതൽ റിയാലിറ്റി ഷോകളിലും ഫാത്തിമ അൻഷി താരമാണ്. മീഡിയവൺ, കൈരളി, ഫ്ലേവഴ്സ്, ദർശന റിയാലിറ്റി ഷോകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. സോഷ്യൽ മീഡിയയിലും ഫാത്തിമ സജീവമാണ്. ഫാത്തിമയും അധ്യാപകൻ നിസാർ തൊടുപുഴയും ചേർന്ന് പാടിയ ഗാനം സമൂഹമാധ്യമങ്ങളിലൂടെ കണ്ടത് പത്തു ലക്ഷത്തോളം പേരാണ്. ഐ.എഫ്.എസ് ഉദ്യോഗസ്ഥയാകണമെന്നാണ് ആഗ്രഹം. വിദേശരാജ്യങ്ങളിൽ പോകാം, ഭാഷകൾ പഠിക്കാം എന്നീ സാധ്യതകളാണ് അവളുടെ ഐ.എഫ്.എസ് സ്വപ്നത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.