ദമ്മാം: ഹുറൂബിെൻറ കെണിയിൽ കുടുങ്ങിയ മൂന്നുപേർ കൂടി സാമൂഹിക പ്രവർത്തകരുടെ സഹായ േത്താടെ നാടണഞ്ഞു. നിലമ്പൂർ സ്വദേശി സഫീർ (40), തമിഴ്നാട് സ്വദേശി ദേവദാസ് (39) കൊട്ടാരക്ക ര സ്വദേശി റോയിമോൻ (43)എന്നിവരാണ് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ സഹായേത്താ ടെ നാടണഞ്ഞത്. സഫീർ പത്തു വർഷമായി അൽ ഖോബാറിൽ ബുഫിയയിൽ ജോലിചെയ്യുകയായിരുന്നു. സ്പോൺസർക്ക് കൃത്യമായി മാസപ്പടി നൽകിയിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുമ്പ് ഒരു നമസ്കാര സമയം കടയിൽനിന്ന് പുറത്തിറങ്ങിയ സഫീറിനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി ഇഖാമ പരിശോധിച്ചപ്പോൾ ഹുറൂബ് കാരനാെണന്ന് കണ്ടെത്തുകയായിരുന്നു.
ഹുറൂബായതറിയാതെ മാസങ്ങളായി സ്പോൺസർക്കുള്ള മാസപ്പടി സഫീർ കൃത്യമായി നൽകിേപ്പാരുകയായിരുന്നു. സഫീറിനെ പൊലീസ് ഡീപോർേടഷൻ സെൻററിലേക്ക് മാറ്റി. ഹൃദ്രോഗിയായ സഫീറിന് ജയിൽ വാസം ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു. ഇതു മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകനായ നാസ് വക്കം സഫീറിനെ ജാമ്യത്തിൽ പുറത്തിറക്കി നാടണയുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നൽകുകയായിരുന്നു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി റോയി മോൻ ഏഴ്വർഷം മുമ്പാണ് ദമ്മാമിനടുത്തുള്ള ഖൊദരിയ്യയിൽ വർക് ഷോപ്പിൽ ടെക്നീഷ്യനായി എത്തിയത്. സ്ഥാപനത്തിെൻറ ലൈസൻസ് സംബന്ധമായ പ്രശ്നമാണ് റോയിക്ക് വിനയായത്. തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനക്കെത്തി ലൈസൻസ് രേഖകൾ ശരിയാക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും പരിശോധനക്ക് എത്തിയപ്പോഴും രേഖകൾ ശരിയായില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിടികൂടിയത്.
ഡീപോർേട്ടഷൻ സെൻററിൽ കഴിഞ്ഞ റോയിക്കും ശാരീരിക അസ്വസ്ഥതയെ തുടർന്ന് നാസ് സ്വന്തം ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു. പത്തിരമങ്കലം, കന്യാകുമാരി ദേവദാസ് ദമ്മാമിൽ കെട്ടിട നിർമാണജോലിക്കാണ് എത്തിയത്. സ്പോൺസർക്കു കീഴിൽ ജോലിയില്ലാത്തതിനാൽ മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു. എന്നാൽ, സ്പോൺസർഷിപ് മാറ്റാൻ ഇയാൾ കൂട്ടാക്കിയില്ല. ഇതോടെ മാസങ്ങൾക്കു ശേഷം സ്പോൺസർ ഹുറൂബാക്കി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് കൈയൊഴിഞ്ഞു. തുടർന്ന് സുരക്ഷാപരിശോധകരുടെ പിടിയിൽ അകപ്പെട്ട ദേവദാസ് ജയിലിൽ അസുഖബാധിതനായി. ജയിൽ അധികൃതരുടെ നിർദേശാനുസരണം ഇയാളെയും നാസ് പുറത്തിറക്കി ചികിത്സ നൽകി സംരക്ഷിക്കുകയായിരുന്നു. നവോദയ തുഖ്ബ സനയ്യ യൂനിറ്റാണ് ഇവർക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.