ദമ്മാം: പുതുക്കാൻ നൽകിയ പാസ്പോർട്ട് നമ്പറിൽ കള്ള പാസ്പോർട്ടുമായി അജ്ഞാതൻ ന ാടണഞ്ഞതിനെ തുടർന്ന് നാട്ടിൽ പോകാനാവാതെ കുടുങ്ങിപ്പോയ തിരുവനന്തപുരം, കോട്ടൂ ർ ജാസ്മിൻ മൻസിലിൽ മുഹമ്മദ് ഷാജർ (39) നാട്ടിലെത്തി. സാമൂഹികപ്രവർത്തകരുടെ ഇടപെട ലിനെ തുടർന്ന് എംബസിയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റിലാണ് ഇദ്ദേഹം കഴ ിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്. ഇയാളെ കുറിച്ചുള്ള വാർത്ത മാസങ്ങൾക്ക് മുമ്പ് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. 15 കൊല്ലമായി സൗദിയിലുള്ള ഷാജർ സഫ, ഉമ്മുസാഹിഖിലെ സ്പോൺസറുടെ കീഴിൽ ഹൗസ് ൈഡ്രവർ വിസയിൽ ജിദ്ദയിൽ ജോലി ചെയ്യുകയായിരുന്നു.
നിതാഖാത് കാലമായതോെട തിരികെ വിളിച്ചുവരുത്തി സ്പോൺസർഷിപ് മാറാൻ ആവശ്യപ്പെട്ടു. അതിെൻറ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പാസ്പോർട്ട് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടിക്രമം അനുസരിച്ച് ദമ്മാമിലെ ഇന്ത്യൻ എംബസി ഒൗട്ട്സോഴ്സ് ഒാഫിസിൽ നൽകിയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും പാസ്പോർട്ട് പുതുക്കി ലഭിച്ചില്ല. ഒരു മാസത്തിനു ശേഷം നാട്ടിലെ താമസരേഖകൾ സഹിതം റിയാദ് ഇന്ത്യൻ എംബസിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം ലഭിക്കുകയായിരുന്നു. ഇതുപ്രകാരം റേഷൻകാർഡും സ്കൂൾ സർട്ടിഫിക്കറ്റുകളും സഹിതം സർവരേഖകളും ഹാജരാക്കി.
മാസങ്ങളുടെ കാത്തിരിപ്പിനുശേഷവും നാട്ടിൽനിന്ന് പൊലീസ് അന്വേഷണറിപ്പോർട്ട് ലഭിച്ചാലേ പാസ്പോർട്ട് പുതുക്കി നൽകാനാകൂ എന്നഅറിയിപ്പാണ് കിട്ടിയത്. ഷാജറിെൻറ പാസ്പോർട്ടിൽ ഒരാൾ നാട്ടിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. ഇൗ പാസ്പോർട്ട് സറണ്ടർ ചെയ്താലേ പുതിയ പാസ്പോർട്ട് നൽകാനാവൂ എന്നാണ് എംബസിയുടെ നിലപാട്. എന്നാൽ, തെൻറ പേരിൽ ആരോ നടത്തിയ തട്ടിപ്പിന് താൻ എങ്ങനെ ഉത്തരവാദിയാകുമെന്ന ഷാജറിെൻറ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ഇതോടെ ഇഖാമ പുതുക്കാനോ, ജോലിചെയ്യാനോ കഴിയാതെ ഷാജർ കുടുങ്ങി. നിത്യവൃത്തിക്കുപോലും വകയില്ലാതെ ഒരു കുടുസ്സുമുറിയിൽ രോഗബാധിതനായിക്കഴിഞ്ഞ ഇയാളെ റഹീമയിലെ ഒാർമ സാംസ്കാരിക വേദിയുെട പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. അവരാണ് ഷാജറിനെ നാട്ടിലെത്തിക്കുന്നതുവരെ ഒപ്പംനിന്നത്.
എംബസിയിൽനിന്ന് പാസ്പോർട്ട് പുതുക്കി ലഭിക്കില്ലെന്ന് ബോധ്യമായതോടെ ഇയാളുടെ ദുരവസ്ഥ ഒാർമ പ്രവർത്തകർ എംബസിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് അവർ എമർജൻസി സർട്ടിഫിക്കറ്റ് നൽകാൻ തയാറാവുകയായിരുന്നു. ഇയാളുടെ ചികിത്സയും ഭക്ഷണവും താമസസ്ഥലത്തിെൻറ വാടകയും സംഘടിപ്പിച്ച് ഒരുകൂട്ടം മനുഷ്യസ്നേഹികൾ ഒപ്പംനിന്നതോടെ, മാനസികമായി തകർന്നുപോയ ഷാജർ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. എട്ടു മാസം മുമ്പ് മാതാവ് മരിച്ചു. രോഗക്കിടക്കിയിൽ മാതാവ് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടത് ഷാജറിനെ കാണണമെന്നായിരുന്നു. മാതാവിനെ അവസാനമായി കാണാൻ കഴിയാതിരുന്നത് ഷാജറിനെ ഏറെ തളർത്തിയിരുന്നു. ഒാർമയുടെ പ്രവർത്തകരായ അഷറഫ് നെയ്തല്ലൂർ, പ്രസാദ് ഒാച്ചിറ, അനിൽകുമാർ മുതുകുളം, വേണുഗോപാൽ എന്നിവരാണ് ഷാജറിന് തണലായിനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.