ജിദ്ദ: ഇന്ത്യ-സൗദി സൗഹൃദത്തിെൻറ വിളംബരമായി ജിദ്ദയിൽ ന്യൂഡൽഹി തെരുവ്. ഡൽഹിയി ലെ പച്ചപ്പ് പോലെ ഇരുവശവും ആര്യവേപ്പ് മരങ്ങളുടെ സൗന്ദര്യംകൊണ്ട് സമ്പന്നമാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ ഷർഖിയ ഡിസ്ട്രിക്ടിലെ ന്യൂഡൽഹി തെരുവ്. ബഗ്ദാദിയയിലെ മദീനാ റോഡിനടുത്ത് തലാൽ ഇൻറർനാഷനൽ സ്കൂളിെൻറ സമീപമുളള ഈ തെരുവിലായിരുന്നു ഏകദേശം 35 വർഷം മുമ്പ് ഇന്ത്യൻ എംബസി സ്ഥിതി ചെയ്തിരുന്നത്. ഇന്ത്യക്കാർ അന്ന് ജിദ്ദയിൽ വളരെ കുറവായിരുന്നു.
അതിൽ തന്നെ എംബസിയുമായി ബന്ധപ്പെടുന്നവർ നാമമാത്രവുമായിരുന്നു എന്നാണ് പഴയ പ്രവാസികളുടെ ഭാഷ്യം. ഇന്ത്യയെ പോലെ തന്നെ മറ്റു രാജ്യങ്ങളുടെ എംബസിയും പ്രവർത്തിച്ചിരുന്നത് ജിദ്ദയിൽ തന്നെയായിരുന്നു. പിന്നീട് മുഴുവൻ എംബസികളോടും സൗദി സർക്കാർ തലസ്ഥാന നഗരമായ റിയാദിലേക്ക് മാറാൻ ആവശ്യപ്പെടുകയും ജിദ്ദയിലെ എംബസി കെട്ടിടങ്ങളെല്ലാം അതതു കോൺസുലേറ്റായി മാറുകയുമാണുണ്ടായത്. ഈ തെരുവിലെ ഇന്ത്യൻ എംബസിയുടെ അടുത്തു തന്നെ ഷീറ്റിട്ട് കൊണ്ടായിരുന്നു അന്ന് എംബസി സ്കൂളും പ്രവർത്തിച്ചിരുന്നത്.
വളരെ കുറഞ്ഞ കുടുംബങ്ങളേ അന്ന് പ്രവാസികളായി ജിദ്ദയിൽ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ആ സൗകര്യം തന്നെ ധാരാളമായിരുന്നു. എംബസിയിലെ പരിപാടികളെല്ലാം നടന്നിരുന്നത് ഇവിടെയായിരുന്നു. പിൽക്കാലത്ത് സൗകര്യാർഥം കോൺസുലേറ്റ് മദീന റോഡിലേക്കും പിന്നീടത് തെഹ്ലിയാ സ്ട്രീറ്റിലേക്കും മാറി. സ്കൂളാകട്ടെ അസീസിയയിലേക്കും. എംബസി പ്രവർത്തിച്ചതുകൊണ്ട് ന്യൂഡൽഹി സ്ട്രീറ്റ് എന്ന് നാമകരണം ചെയ്യപ്പെട്ട തെരുവ് സൗദി അറേബ്യയുടെ ഇന്ത്യക്കാരോടുമുള്ള സ്നേഹ സമ്മാനമായാണ് പ്രവാസികൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.