ദമ്മാം: ആസൂത്രിതമായ തട്ടിപ്പുകളിൽ പ്രവാസികൾ വീണ്ടും വീണ്ടും ഇരകളാകുന്നു. ചെറിയ ഇ ടവേളക്കു ശേഷം, അറിയാത്ത ഭാവത്തിൽ കാലിൽ തട്ടി വീഴ്ത്താൻ ശ്രമിക്കുകയും പെെട്ടന്ന് മാപ്പ് ചോദിക്കാനായി ചേർത്തുപിടിക്കുകയും ചെയ്യുന്ന ആൾ അതി വിദഗ്ധമായി പോക്കറ്റടിക്കുന്ന തട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു. മലയാളി ഉൾപ്പെടെ അഞ്ചോളം ആളുകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പണം നഷ്ടമായത്. കഴിഞ്ഞ ദിവസം പണമയക്കാൻ ദമ്മാം സിറ്റിഫ്ലവറിന് സമീപമുള്ള ടെലിമണിയുടെ കേന്ദ്രത്തിലെത്തിയ മലപ്പുറം സ്വദേശി ഇത്തരത്തിൽ കവർച്ച ചെയ്യപ്പെട്ടു.
തട്ടിപ്പുകളെക്കുറിച്ച് ബോധ്യമുള്ളതിനാൽ പണം സൂക്ഷിച്ചിരുന്ന പോക്കറ്റിൽ പണം സുരക്ഷിതമായി പിടിച്ചിരിക്കുകയായിരുന്നു ഇയാൾ. അകത്തേക്കു കയറാൻ ശ്രമിക്കുേമ്പാൾ ഫോൺ ചെയ്തു വന്ന ഒരാൾ അറിയാത്ത ഭാവത്തിൽ കാലിൽ തട്ടി. വീഴാൻ ശ്രമിച്ച ഇയാളെ കാലിൽ തട്ടിയ ആൾതന്നെ താങ്ങിപ്പിടിച്ചു.
മാപ്പു ചോദിക്കാനായി ഇയാൾ ചേർത്തുപിടിച്ചപ്പോൾ അതുവരെ പോക്കറ്റിൽ ഇട്ടിരുന്ന കൈയെടുത്ത് ഇയാൾ തിരിച്ചും അയാളെ ചേർത്തു പിടിച്ചു. എന്നാൽ, പണമയക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് അൽപ നിമിഷംകൊണ്ട് അയാൾ പണം കവർന്ന് കടന്ന കാര്യം മലയാളി അറിയുന്നത്. പൊലീസിൽ പരാതിപ്പെടാൻ ചെന്നപ്പോഴാണ് സമാന രീതിയിൽ പറ്റിക്കപ്പെട്ട നാലോളം പേർ അവിടെ പരാതിയുമായി എത്തിയതറിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് നേപ്പാളിക്കും ഒരു യു.പി സ്വദേശിക്കും ഒരു മംഗളൂരുകാരനും ഇത്തരത്തിൽ പണം നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.