ദമ്മാം: നാൽപതു മാസം നൂറുകണക്കിന് ഒട്ടകങ്ങൾക്കും ആടുകൾക്കും ഒപ്പം കഴിഞ്ഞ ഉത്തർ പ്രദേശ് ബനാറസ് സ്വദേശി ദിനേശ് തിവാരിക്ക് (50) ഒടുവിൽ മോചനം. െകാടിയ മർദനം ഏറ്റുവാങ്ങി, ആവശ്യത്തിന് ഭക്ഷണംപോലും കിട്ടാതെ മൃഗങ്ങൾക്കൊപ്പം അന്തിയുറങ്ങേണ്ടി വന്ന ഇൗ മനുഷ്യനിപ്പോൾ പുനർജന്മം കിട്ടിയ ആഹ്ലാദത്തിലാണ്. വീട് സൂക്ഷിപ്പുകാരെൻറ വിസയിലാണ് ദിനേശ് സൗദിയിൽ എത്തിയത്. പക്ഷേ, എത്തിപ്പെട്ടത് ദമ്മാമിൽ നിന്ന് 100 കിലോമീറ്റർ ഉള്ളിലുള്ള മരുഭൂമിയിലെ ഒട്ടക കേന്ദ്രത്തിൽ. രക്ഷപ്പെടാനുള്ള പഴുതുകളടഞ്ഞ നിലയിലായിരുന്നു ജോലി.
ദിനേശിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലാതിരുന്നതോടെ വീട്ടുകാരും, സൗദിയിലുള്ള സുഹൃത്തുക്കളും പരാതികളുമായി വിവിധ അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു. തുടർന്ന് ഇന്ത്യൻ എംബസി നൽകിയ വിവരമനുസരിച്ച് ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ സക്കീർ കഠിനം കുളം തിവാരിയെ കണ്ടെത്താൻ അന്വേഷണം നടത്തി. ഇദ്ദേഹത്തിെൻറ നാട്ടുകാരെൻറ സഹായത്തോടെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ, ഒട്ടകങ്ങൾക്ക് പുല്ലും വെള്ളവുമെത്തിക്കുന്ന ൈഡ്രവറുടെ സഹായത്തോടെ മരുഭൂമിക്ക് നടുവിൽനിന്ന് ദിനേശ് തിവാരിയെ രക്ഷപ്പെടുത്തി കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ദിനേശ് തിവാരിയെ കാണാതായതിെൻറ മൂന്നാം ദിവസം സ്പോൺസർ ഹുറൂബാക്കി ൈകയൊഴിയാൻ ശ്രമിച്ചു.
കേസ് കൊടുത്തതിനുശേഷം ഹുറൂബാക്കിയതിനാൽ ശക്തമായ രീതിയിൽ ഇടപെട്ട ലേബർ കോടതി സ്പോൺസറുടെ പ്രതിനിധിയെ വിളിച്ചുവരുത്തുകയും ഹുറൂബ് ഒഴിവാക്കി മുഴുവൻ ശമ്പള കുടിശ്ശികയും നൽകി നാട്ടിലയക്കാനും നിർദേശിക്കുകയായിരുന്നു. തർക്കങ്ങൾെക്കാടുവിൽ 32,000 റിയാലാണ് കുടിശ്ശികയിനത്തിൽ ദിനേശ് തിവാരിക്ക് ലഭിക്കാനുള്ളത് എന്ന് തീരുമാനിക്കുകയായിരുന്നു. 15 ആടുകൾ ചത്തുപോയെന്നും അതിെൻറ നഷ്ടപരിഹാരം ദിനേശിൽ നിന്ന് ഇൗടാക്കണമെന്നും സ്പോൺസർ വാദിെച്ചങ്കിലും കോടതി അംഗീകരിച്ചില്ല. 15 ദിവസത്തിനകം സ്പോൺസർ കോടതി വിധി നടപ്പാക്കണമെന്നാണ് നിർദേശം. ഇതിന് തടസ്സം വന്നാൽ കൂടുതൽ ശക്തമായി കേസുമായി മുന്നോട്ടു പോകുമെന്ന് സക്കീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.