???????????

ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്: മലയാളി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ആലപ്പുഴ കരുവാറ്റ സ്വദേശി മുളമൂട്ടില്‍ ഉമര്‍കുട്ടി അലിക ്കുഞ്ഞാണ് (65) വ്യാഴാഴ്ച രാത്രി റിയാദ് ശുമൈസി ആശുപത്രിയില്‍ മരിച്ചത്. മയ്യിത്ത്​ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 25 വര്‍ഷമായി റിയാദില്‍ പ്രവാസിയായ ഇദ്ദേഹം നാലുമാസം മുമ്പാണ് അവസാനം നാട്ടില്‍ പോയി മടങ്ങിയത്.

ഭാര്യ: അഫീല. മക്കള്‍: അന്‍ഷില, നിഹാല (റിയാദ്). മരുമക്കള്‍: അഫ്സല്‍, ഹാരിസ് (കിങ് ഫൈസല്‍ ആശുപത്രി, റിയാദ്). സഹോദരന്മാര്‍: മുഹമ്മദ് കുഞ്ഞ്, പരേതനായ സാലിഹ് കുഞ്ഞ്. മയ്യിത്ത്​ നാട്ടില്‍ കൊണ്ടുപോകുന്നതിനായി ബന്ധുക്കളോടൊപ്പം സാമൂഹികപ്രവര്‍ത്തകന്‍ മുജീബ് കായംകുളം സഹായത്തിനുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.