ജിദ്ദ: ഇറാനുമായി യുദ്ധത്തിനല്ല സൗദിയില്‍ സൈനിക താവളമൊരുക്കുന്നതെന്ന് യു.എസ് സൈനി ക സെന്‍ട്രല്‍ കമാൻറ് ചീഫ് കെന്നത്ത് മെക്കന്‍സി റിയാദിൽ പറഞ്ഞു. സൈനിക താവളത്തിെൻറ ല ക്ഷ്യം മേഖലയിലെ സുരക്ഷയാണ്. അന്താരാഷ്ട്ര തലത്തില്‍ നാവിക സ്വാതന്ത്ര്യത്തിന് ശ്രമി ക്കുകയാണ് ഞങ്ങൾ. ഹോര്‍മൂസ് കടലിടുക്കിലും ബാബ് അല്‍ മന്ദാബിലും സുരക്ഷ ഉറപ്പു വരുത്തും. മേഖലയില്‍ അസ്ഥിരതയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇറാേൻറത്. അത് തടയുകയാണ് ലക്ഷ്യം.
ആരെയും ലക്ഷ്യം വെച്ചല്ല ഇതൊന്നും. ഞങ്ങളുടേതുള്‍പ്പെടെ എല്ലാവരുടേയും കപ്പലുകള്‍ക്ക് ഒരാക്രമണവും ഏല്ക്കാതെ സ്വതന്ത്രമായി സഞ്ചരിക്കാനാകണം. അമേരിക്കന്‍ സൈന്യത്തിന് സൗദിയില്‍ താവളമൊരുക്കുന്നതിന് മുന്നോടിയായി റിയാദില്‍ എത്തിയതായിരുന്നു അദ്ദേഹം. അൽഖര്‍ജിലെ സന്ദര്‍ശനത്തിന് ശേഷം റിയാദിലെത്തിയ കെന്നത്ത് വിവിധ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ആഗോളതലത്തില്‍ രൂപവത്കരിക്കുന്ന നാവിക സഖ്യത്തില്‍ സൗദിയും ഭാഗമാകുമെന്ന് സൗദി അറേബ്യ അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് അമേരിക്കന്‍ സൈന്യത്തിന് റിയാദില്‍ താവളമൊരുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. താവളമൊരുക്കുന്ന അല്‍ഖര്‍ജിലെ സൈനിക കേന്ദ്രം കെന്നത്ത് മെക്കന്‍സി സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.