ദമ്മാം: സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിച്ചുകൊണ്ട് രണ്ടാമതൊരു പാലത്തിെൻ റ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിലെ കിങ് ഫഹദ് പാലത്തിന് സമാന്തരമാ യാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ പാലം നിർമിക്കാൻ ഇരു രാജ്യങ്ങളും കൈകോർത്തത്. സൗദി ഗതാഗത മന്ത്രി നബീൽ അൽഅമൂദി, ബഹ്റൈൻ ഗതാഗത മന്ത്രി കമാൽ മുഹമ്മദ് എന്നിവർ പുതിയ പാലത്തിെൻറ നിർമാണപുരോഗതി വിലയിരുത്താൻ യോഗം ചേർന്നു.
സ്വകാര്യ കമ്പനിയുമായി ചേർന്നാണ് നിർമാണം നടക്കുന്നത്. വിവിധ ഗതാഗത മാർഗങ്ങളെ നിർദിഷ്ട പാലത്തിൽ സംയോജിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. സൗദി പൊതുഗതാഗത ജനറൽ അതോറിറ്റി ചെയർമാൻ റുമൈഹ് അൽറുമൈഹ്, അഹമ്മദ് ഖഹ്ത്വാനി എന്നിവരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലം നിർമാണത്തിന് ടെൻഡർ ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.