ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് നിയോമിലെത്തി. വിശ്രമത്തിനായി ചൊവ്വാഴ്ച ജി ദ്ദയിൽനിന്നാണ് യാത്രതിരിച്ചത്. ജിദ്ദ വിമാനത്താവളത്തിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ, ജിദ്ദ ഗവർണർ അമീർ ബിശ്അൽ ബിൻ മാജിദ്, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ തുടങ്ങി ഭരണ, സൈനികരംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ യാത്രയയക്കാനെത്തിയിരുന്നു.
നിയോം ഖലീജ് വിമാനത്താവളത്തിലെത്തിയ സൽമാൻ രാജാവിനെ തബൂക്ക് മേഖല ഗവർണർ അമീർ ഫഹ്ദ് ബിൻ സുൽത്താൻ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.