?????????????????? ????????? ??????????????? ????????? ???????????????? ???????????????? ??????????? ????????????

പ്ര​വാ​ച​ക ന​ഗ​രി​ ഇ​നി തീ​ർ​ഥാ​ട​ക​ത്തി​ര​ക്കി​ലേ​ക്ക്

മ​ദീ​ന: ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ്​സംഘം എത്തിയതോടെ പ്രവാചക നഗരി തീർഥാടകത്തിരക്കിലേക്ക്​. ഇന്ത്യയുടെ വിവിധ എംബാര്‍ക്കേഷന്‍ പോയൻറുകളില്‍നിന്ന് ഏകദേശം 2000ത്തോളം ഹാജിമാരാണ്​ ആദ്യദിനം മദീനയിലെത്തിയത്​. ഇനി തുടർച് ചയായ ദിനങ്ങളിൽ ഇന്ത്യൻ ഹാജിമാരുടെ ഒഴുക്കിനാണ്​ മദീന സാക്ഷ്യംവഹിക്കുക. ഹാജിമാർ എത്തിയതോടെ മലയാളി സന്നദ്ധ സംഘ ടനകളും സജീവമായി രംഗത്തിറങ്ങി.
പുലര്‍ച്ച 3.15ന് മദീന ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ടിൽ വളൻറിയർമാർ ഹാജിമാരെ വരവേൽക്കാൻ അണിനിരന്നു.

ഹാജിമാരുടെ ലഗേജുകള്‍ റൂമുകളിലെത്തിക്കാന്‍ സഹായിക്കുക, ഹറമിലേക്ക് പോകാനും തിരിച്ചുവരാനുമുള്ള വഴി കാണിച്ചുകൊടുക്കുക, രോഗികള്‍ക്ക് ആശ്വാസവും ചികിത്സ സൗകര്യവുമൊരുക്കിക്കൊടുക്കുക, കഠിനമായ ചൂടിനെക്കുറിച്ചുള്ള ബോധവത്കരണം, വഴതെറ്റിയവര്‍ക്ക് വഴികാട്ടികളാവുക എന്നിവയിലൊക്കെയായി സജീവമായി സേവനപ്രവര്‍ത്തകര്‍. ഇനിയുള്ള ദിവസങ്ങളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. മലയാളി ഹാജിമാരുടെ ആദ്യസംഘം ജൂലൈ ഏഴിന്​ മദീനയില്‍തന്നെയാണ് ഇറങ്ങുന്നത്.

കോഴിക്കോടുനിന്നുള്ള സൗദി എയർലൈൻസാണ്​​ ആദ്യവിമാനം. ജൂലൈ 20 വരെ കോഴിക്കോടുനിന്നും നെടുമ്പാശ്ശേരിയില്‍നിന്നും വിമാന സർവിസുണ്ട്. മലയാളി സന്നദ്ധ സംഘടനകളുടെ സ്വീകരണം ആഗമന ടെര്‍മിനലില്‍ നടന്നു. കെ.എം.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, കര്‍ണാടക കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകള്‍ ഒരുമിച്ച് അറേബ്യന്‍ പരമ്പരാഗത രീതിയില്‍ ഈത്തപ്പഴവും വെള്ളവും മിഠായിയും നല്‍കി തീർഥാടകരെ വരവേറ്റു. അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സേവന പ്രവര്‍ത്തകരെ അഭിനന്ദിച്ചു. മസ്ജിദുന്നബവിയുടെ വിവിധ ഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ ഹോട്ടലുകളിലാണ് തീർഥാടകരുടെ താമസം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.