ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം നാളെ മദീനയിലിറങ്ങും

ജിദ്ദ: ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ ആദ്യസംഘം വ്യാഴാഴ്​ച പുലർച്ചെ പുണ്യഭൂമിയിലിറങ്ങും. പ്രവാചക നഗരിയായ മദീനയിലേക്കാണ് ​ഇത്തവണ ഇന്ത്യയിൽനിന്ന്​ സർക്കാർ ​േക്വാട്ടയിൽ വരുന്ന ഹാജിമാർ എത്തുന്നത്​. ഡൽഹിയിൽനിന്ന്​ പുറപ്പെടുന്ന 420 തീർഥാടകരാണ് വ്യാഴാഴ്​ച പുലർച്ച 3.15ന്​ എയർ ഇന്ത്യ വിമാനത്തിൽ മദീനയിലെ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നത്​​. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാൻ ശൈഖ് എന്നിവരുടെ നേതൃത്വത്തിൽ ഹാജിമാരെ വരവേൽക്കും. ആഗ്ര, അലീഗഢ്​ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ്​ ആദ്യസംഘത്തിലുള്ളത്​.

രണ്ടു​ ലക്ഷം ഹാജിമാർക്കാണ്​ ഇത്തവണ ഇന്ത്യയിൽനിന്ന്​ ഹജ്ജിന്​ അവസരം. ഇതിൽ 1,40,000 പേർ ഹജ്ജ്​ കമ്മിറ്റി വഴിയും 60,000 പേർ സ്വകാര്യഗ്രൂപ്​ വഴിയുമാണ്​ തീർഥാടനത്തിന്​ എത്തുക. കേരള ഹാജിമാരുടെ ആദ്യ സംഘം കോഴിക്കോട്ടുനിന്ന്​ സൗദി എയർലൈൻസ്​ വിമാനത്തിൽ ജൂലൈ ഏഴിന്​ മദീനയിലെത്തും. കനത്ത ചൂടാണ്​ മദീനയിൽ. 46 ഡിഗ്രിവരെ ചൂടിന്​ സാധ്യതയുള്ളതായി പ്രവചനമുണ്ട്​. കഠിന ചൂട്​​ ആയിരിക്കും ഹാജിമാർ നേരിടുന്ന പ്രധാന പ്രശ്​നം. മദീനയിൽ രണ്ട്​ മേഖലകളിലായാണ് ഇന്ത്യൻ തീർഥാടകർക്ക്​ താമസ സൗകര്യം. മസ്​ജിദുന്നബവിക്ക്​ ചുറ്റും 500​ മീറ്റർ അകലത്തിൽ മർകസിയ മേഖലയിലും ഒരു കിലോമീറ്ററിന്​ താഴെ ദൂരപരിധിക്കുള്ളിൽ നോൺ മർക്കസിയ മേഖലയിലുമാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്​.

എട്ടുദിവസം മദീനയിൽ താമസിച്ചശേഷമാണ്​ തീർഥാടകർ ബസ്​ മാർഗം മക്കയിലേക്ക്​ പോവുക. ഇന്ത്യൻ ഹജ്ജ്​ മിഷ​​െൻറ നേത​ൃത്വത്തിൽ ഹറമിനടുത്തായി നാല്​ ഡിസ്​െ​പൻസറികൾ സജ്ജമാക്കിയിട്ടുണ്ട്​. ഡോക്​ടർമാരും ആരോഗ്യപ്രവർത്തകരുമുൾപ്പെടെ 1250ലേറെ ഉദ്യോഗസ്​ഥർ ഹാജിമാരെ സേവിക്കാൻ പുണ്യഭൂമിയിൽ ഉണ്ടാവും. ഇതുകൂടാതെ മൂവായിരത്തിൽപരം മലയാളി ഹജ്ജ്​ വളൻറിയർമാർ മക്കയിലും മദീനയിലും സന്നദ്ധസേവനത്തിന്​ ഒരുങ്ങിയിട്ടുണ്ട്​. മദീനയിൽ വിവിധ സംഘടനകളുടെ ​പ്രാതിനിധ്യമുള്ള ഹജ്ജ്​ വെൽഫെയർ ഫോറത്തി​​െൻറയും കെ.എം.സി.സിയുടെയും നേതൃത്വത്തിൽ ഹജ്ജ്​ വളൻറിയർമാർ സജ്ജമാണ്​. വിമാനത്താവളത്തിലടക്കം ഇവരുടെ സേവനം ഹാജിമാർക്ക്​
ലഭിക്കും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.