ജിദ്ദ: പൈതൃകങ്ങളെ നെഞ്ചോടു ചേർക്കുന്ന ആഘോഷരാത്രികൾ തീർക്കുകയാണ് ജിദ്ദ അൽ ബലദ ിലെ സീസൺ ഫെസ്റ്റിവൽ. നൂറ്റാണ്ടിെൻറ അടയാളങ്ങൾ തലയുയർത്തി നിൽക്കുന്ന പൗരാണിക വഴ ികളിലൂടെ ഇൗ രാവുകളിൽ വെറുതെ നടന്നാൽ മതി, മനസ്സിൽ ആഹ്ലാദത്തിെൻറ നറുനിലാവുദിക്ക ും. അത്രമേൽ ഹൃദയത്തിൽ തട്ടുംവിധം അലങ്കാരങ്ങളും പഴമയുടെ ഒാർമക്കാഴചകളും ഒരുക്കി യിരിക്കയാണിവിടെ. എന്നാൽ, ഒട്ടും ആഡംബരമില്ലാത്ത ആഘോഷമാണ് ഇൗ ചരിത്ര നഗരിയിൽ. പാരമ്പര്യത്തിെൻറ പ്രൗഢി നിറച്ച പരിസരമൊരുക്കി സന്ദർശകരുടെ മനം നിറയുന്ന അനുഭവമൊരുക്കുകയാണ് അധികൃതർ.
പഴമയെ പോറലേൽപിക്കാതെ സൂക്ഷിച്ചതിനാൽ യുെനസ്കോ പട്ടികയിലിടം നേടിയ ജിദ്ദ ബലദിലെ ‘സീസൺ ജിദ്ദ ഫെസ്റ്റിവൽ’ ഒരുക്കുന്ന ആഘോഷരാവുകൾ ജനതയുടെ കിനാവിലെന്നുമുദിച്ചുനിൽക്കും. രണ്ടുകിലോമീറ്ററോളം നടന്നു കാണാനുണ്ട് ഇവിടത്തെ അലങ്കൃത തെരുവ്. പൈതൃക കെട്ടിടങ്ങളെല്ലാം നിറവെളിച്ചങ്ങളിൽ ചേലൊത്ത കാഴ്ചയൊരുക്കുന്നു. പൊളിഞ്ഞു വീഴുമെന്നുതോന്നിയ കെട്ടിടങ്ങൾക്കുപോലും അലങ്കാരമുണ്ട്.
പടർന്നു പന്തലിച്ചു നിൽക്കുന്ന ആര്യവേപ്പ് മരങ്ങളുടെ സാന്നിധ്യമാണീ തെരുവിലെങ്ങും. ഒാരോ മരച്ചോട്ടിലും ആറബ് ആഘോഷത്തിെൻറ ഫാനൂസ് വിളക്കുകൾ. യുഗങ്ങളുടെ കഥകൾ ചൊല്ലുന്ന പൈതൃക കെട്ടിടങ്ങൾക്കിടയിലെ ചെറുനിരത്തുകളിൽ കുടുംബസമേതമൊഴുകുന്ന പുരുഷാരം. അറേബ്യൻ അത്തറും ഉൗദും കുന്തിരിക്കവും പലവഴികളിലൂടെ സുഗന്ധം പരത്തുന്നു. വിദേശികൾ കൗതുകത്തോടെ എല്ലാ കാഴ്ചകളും ഒപ്പിയെടുക്കുന്നു. ഏതു ദേശക്കാരനെയും ഒരുപോലെ സ്വീകരിക്കുന്ന സംഘാടകർ. ഒാർമകളുടെ മണികിലുക്കി പരമ്പരാഗത തെരുവുകച്ചവടങ്ങൾ. അറബികൾക്ക് ഒഴിച്ചുകൂടാനാവാത്ത സൂബിയയും പലഹാരങ്ങളും വിൽക്കാൻ പുതുതലമുറക്കാരികൾ. ആട്ടിറച്ചിയും കരളും വേവിച്ച് വിൽക്കുന്നതിെൻറ മണവും പുകയും പരക്കുന്ന തെരുവ്. പാരമ്പര്യ ഭക്ഷണം വിൽക്കുന്ന കടകൾ. അതിനു പരിസരത്ത് കുടുംബസമേതം സമാധാനത്തോടെ ഇരുന്നാസ്വദിച്ച് കഴിക്കുന്നവർ. പരമ്പരാഗത നൃത്തച്ചുവടുകളുമായി സന്ദർശകരെ ആകർഷിക്കുന്ന യുവാക്കളുടെ കൂട്ടങ്ങൾ.
വിദ്വൽസദസ്സുകൾ, സദാ അറബ് സംഗീതം പൊഴിക്കുന്ന വേദികൾക്കു മുന്നിൽ നിറഞ്ഞ സദസ്സ്. ഇൗ വഴികളിലെങ്ങും വിളക്കുകളുടെ ആഘോഷമാണ്. മനസ്സിൽ അവാച്യമായ നനവ് പരത്തുന്നുണ്ട് ഇൗ തെരുവ്. ചരിത്രത്തിൽ ഹിജാസികൾ എന്നറിയപ്പെടുന്ന ജിദ്ദക്കാരുടെ പുരാതന നഗരമാണിത്. പൗരാണികതയെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനാണ് ഇൗ നഗരം അധികൃതർ പരിപാലിച്ചുപോരുന്നത്. ബി.സി. 500 നോടടുത്ത് ഒരു മത്സ്യ ബന്ധന ഗ്രാമം സ്ഥാപിച്ചുകൊണ്ടാണ് ജിദ്ദയിൽ ജനവാസം ആരംഭിച്ചത് എന്നാണ് ചരിത്രം. ചെങ്കടലിെൻറ തീരത്തെ ഇൗ പൗരാണിക വഴികൾ സ്വദേശികൾക്കെന്നപോലെ ലോകത്തെ ഏതുസഞ്ചാരിക്കുമുന്നിലും തുറന്നുവെച്ചിരിക്കയാണ് അധികൃതർ. 41 ദിവസമാണ് ജിദ്ദ സീസൺ ഫെസ്റ്റിവൽ. നഗരത്തിനു മറ്റു പല ഭാഗങ്ങളിലും പലതരം പരിപാടികൾ അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.