ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് സ്ത്രീശാക്തീകരണം ശക്തമായി തുടരുമെന്ന് സൗദിയുടെ സ്ഥ ിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി വ്യക്തമാക്കിയത്
ജിദ്ദ: രാജ്യത്ത് സ്ത്രീശാ ക്തീകരണ നടപടികൾ ശക്തമായി തുടരുമെന്ന് സൗദി അറേബ്യ യു.എൻ യോഗത്തിൽ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് സ്ത്രീശാക്തീകരണം ശക്തമായി തുടരുമെന്ന് സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമി വ്യക്തമാക്കിയത്. 2018 സൗദിക്ക് പരിവര്‍ത്തനത്തിെൻറ വര്‍ഷമായിരുന്നു.
2018-2021 കാലഘട്ടത്തിലേക്ക് തയാറാക്കിയ പദ്ധതിയുടെ ആദ്യ വര്‍ഷത്തില്‍തന്നെ ലക്ഷ്യം കൈവരിക്കാന്‍ പിന്തുണച്ചതിന് യു.എന്നിന് അദ്ദേഹം നന്ദി പറഞ്ഞു. സൗദിയില്‍ ഭരണ സംവിധാനങ്ങളിലടക്കം സ്ത്രീകള്‍ പ്രധാന പങ്ക് വഹിക്കുന്നു. യു.എന്നിലെ സൗദി വനിത പ്രതിനിധികളും ഇക്കാര്യത്തില്‍ പിന്തുണ നല്കുന്നു. അമേരിക്കയിലെ അംബാസഡറായി റീമ ബിന്ത് ബന്ദര്‍ രാജകുമാരിയെ നിയമിച്ചതും രാജ്യത്ത് വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്കിയതും വനിത ശാക്തീകരണത്തിെൻറ ഭാഗമാണെന്നും സൗദി പ്രതിനിധി പറഞ്ഞു. ലോക സമാധാനം സംരക്ഷിക്കുന്നതില്‍ രാജ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.