ജിദ്ദ: അബ്ഹയിലേക്ക് വീണ്ടും ഹൂതി മിസൈൽ. ശനിയാഴ്ച രാത്രി 9.30ഒാടെയാണ് രണ്ട് ബാലിസ് റ്റിക് മിസൈലുകൾ അബ്ഹ ലക്ഷ്യമാക്കി വന്നത്.
ഇവ സൗദി പ്രതിരോധസംവിധാനം ആകാശത്തു വെച്ച് തകർത്തു. ശനിയാഴ്ച രാത്രി 9.30ഒാടെ ഖമീസ് മുശൈത്തിൽ ആകാശത്ത് ഉഗ്രസ്ഫോടന ശ ബ്ദം കേട്ടതായി ദൃക്സാക്ഷി അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തി ട്ടില്ല. അതിനിടെ, ജീസാൻ വിമാനത്താവളത്തിലേക്ക് മിസൈലാക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. വിമാനത്താവളത്തിലെ കണ്ട്രോള് റൂം തകര്‍ത്തെന്നാണ് ഹൂതികളുടെ അവകാശവാദം.
ജീസാന് വിമാനത്താവളത്തിലേക്ക് ആക്രമണം നടന്നതായി ഹൂതികള്‍ അവകാശപ്പെട്ടെങ്കിലും സഖ്യസേന സ്ഥിരീകരിച്ചില്ല. മിസൈലുകള്‍ തകര്‍ത്തെന്നും വിമാനത്താവളത്തെ ബാധിച്ചില്ലെന്നും സഖ്യസേന വിശദീകരിച്ചു. സുരക്ഷാകാരണങ്ങളാൽ വിമാന സർവിസ് സമയങ്ങളിൽ മാറ്റം വരുത്തി. അതിനിടെ, യമനില്‍ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് സൗദി സഖ്യസേന വ്യോമാക്രമണം തുടരുകയാണ്. അബ്ഹയിലേക്ക് അഞ്ചു ഡ്രോണുകൾ വന്നത് വെള്ളിയാഴ്ച പുലർച്ചയാണ്. ബുധനാഴ്ച പുലർച്ച അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി വന്ന ക്രൂസ് മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റിരുന്നു.
വിമാനത്താവളത്തിെൻറ ആഗമന ഹാൾ തകരുകയും ചെയ്തു. ശനിയാഴ്ച മുതൽ സൗദി സഖ്യസേന ഇതിനെതിരെ ഹൂതികേന്ദ്രങ്ങളിൽ കനത്ത പ്രത്യാക്രമണം തുടങ്ങി. അതേസമയം, ഇറാനെതിരെ ശക്തമായ നടപടി വേണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. മേഖലയെ അസ്ഥിരപ്പെടുത്തരുതെന്നും ഇറാന് സമാധാനമാര്‍ഗം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ സൗദി യമൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യം നീങ്ങിത്തുടങ്ങി. റിയാദിൽ നിന്ന് സൈനികവ്യൂഹം നജ്റാനിലെത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ ആക്രമണം തുടർച്ചയായി ഉണ്ടാവുന്നതിനാൽ വലിയ സുരക്ഷാസന്നാഹങ്ങളാണ് സൗദിയുടെ ദക്ഷിണമേഖലയിൽ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.