??????? ????? ????? ???? ??? ???????????? ??????? ????????????

‘ഖത്​മുൽ ഖുർആൻ’ ഇരുഹറമുകളിൽ സംഗമിച്ചത്​ 25 ലക്ഷത്തിലധികം വിശ്വാസികൾ

മക്ക: റമദാ​​​െൻറ ഏറ്റവും നിർണായക ദിനങ്ങളിലെ പുണ്യം നേടാൻ ഇരുഹറമുകളിൽ സംഗമിച്ചത്​ കാൽകോടിയിലേറെ വിശ്വാസികൾ. ‘ഖത്​മുൽ ഖുർആൻ’ ദിവസം മസ്​ജിദുൽ ഹറാമിൽ നടന്ന തറാവീഹ്​ നമസ്​കാരത്തിലും ‘ഖത്​മുൽ ഖുർആനിലും’ 20 ലക്ഷത്തിലധികം പേ ർ പ​െങ്കടുത്തു. മദീനയിൽ അഞ്ച്​ ലക്ഷം പേർ സംഗമിച്ചു. സ്വദേശികളും വിദേശികളും ഉംറ തീർഥാടകരും സന്ദർശകരും റമദാൻ 29ാം രാവിലെ ഇശാ, തറാവീഹ്​ നമസ്​കാരത്തിന്​ അണിനിരന്നതോടെ ഹറമിനകവും പുറത്തെ മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു. 27 ാം രാവ്​ കഴിഞ്ഞ ശേഷം തീർഥാടകർ പലരും മക്കയോട്​ വിട പറഞ്ഞിരുന്നുവെങ്കിലും തിരക്കിന്​ ഒട്ടും കുറവുണ്ടായിരുന്നില്ല.

ഖത്​മുൽ ഖുർആനിൽ പ​െങ്കടുക്കാൻ മക്കയുടെ പരിസര പ്രദേശങ്ങളിൽ ഞായറാഴ്​ച രാവിലെ മുതൽ ആളുകളുടെ ഒഴുക്ക്​ തുടങ്ങി. നമസ്കാരത്തിനും പ്രാർഥനക്കും ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നേതൃത്വം നൽകി. തിരക്ക്​ കണക്കിലെടുത്ത്​ ഹറമിലെത്തുന്നവർക്കും ആശ്വാസത്തോടെ ഉംറ കർമങ്ങൾ ചെയ്യാനും പ്രാർഥനാ നിരതരാകാനും ഇരുഹറം കാര്യാലയത്തിനും വിവിധ വകുപ്പുകൾക്കും കീഴിലും പ്രത്യേക പ്രവർത്തന പദ്ധതിയാണ്​ ഒരുക്കിയിരുന്നത്​.

ക്ലീനിങിനായി നാലായിരത്തോളം പേർ​ രംഗത്തുണ്ടായിരുന്നു. സംസമൊരുക്കുന്നതിന്​ കൂടുതൽ പേരെ നിയോഗിച്ചു. 170 കവാടങ്ങൾ തുറന്നിട്ടു. സുരക്ഷ രംഗത്ത്​ കുറ്റമറ്റ സംവിധാനങ്ങളാണ്​ ഒരുക്കിയിരുന്നത്​. ഹറം സുരക്ഷ​ സേന, ഉംറ സേന തുടങ്ങി വിവിധ വകുപ്പുകൾക്ക്​​ കീഴിൽ ഹറമിനകത്തും പുറത്തും നിരീക്ഷണത്തിനും സേവനങ്ങൾക്കും കൂടുതൽ പേരെ വിന്യസിച്ചു. മക്ക പൊലീസും ട്രാഫിക്​ വകുപ്പും ഹറം പരിസര റോഡുകളിലും മക്കയുടെ വിവിധ ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിനും കൂടുതൽ പേരെ ഒരുക്കി.

ഹറമിനടുത്ത്​ അവശിഷ്​ടങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യാനും പരിസ്​ഥിതി മലിനീകരണവും ആരോഗ്യ ശുചിത്വവും നിരീക്ഷിക്കാനും മുനിസിപ്പാലിറ്റിക്ക്​ കീഴിൽ കൂടുതൽ ഉദ്യോഗസ്​ഥരും തൊഴിലാളികളുമുണ്ടായിരുന്നു. മദീന മസ്​ജിദുന്നബവിയിൽ തറാവീഹ്​ നമസ്​കാരത്തിനും ഖത്​മുൽ ഖുർആനിലും അഞ്ച്​ ലക്ഷത്തിലധികമാളുകൾ പ​െങ്കടുത്തതായാണ്​ കണക്ക്​. മേഖല ഗവർണറുടെ നിർദേശത്തെ തുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകളെല്ലാം വേണ്ട സൗകര്യങ്ങളും സംവിധാനങ്ങളും നേരത്തെ ഒരുക്കിയിരുന്നു. ആളുകളെ ഹറമിലെത്തിക്കാൻ ചെയിൻ സർവീസിന്​ കീഴിൽ 150 ഒാളം ബസുകളും ഉണ്ടായിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.