ജിദ്ദ: സൗദിയിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് വ്യവസ്ഥകള്‍ പുനഃപരിശോധിക്കും. ഇതിനായി സംയുക്ത കമ്മിറ്റി രൂപവത്കരിക്കുവാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കരാറിലെ മാറ്റങ്ങൾ ജൂലൈ ആദ്യത്തില്‍ സംയുക്ത കമ്മിറ്റി പരിഗണിക്കാനും തീരുമാനമായി. നാഷനല്‍ കമീഷന്‍ ഫോര്‍ റിക്രൂട്ട് മെൻറ്, നാഷനല്‍ റിക്രൂട്ട്‌മെൻറ് ഓഫീസസ് എന്നിവയുമായി ചേര്‍ന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം സംയുക്ത കമ്മിറ്റി രൂപവത്കരിക്കുക. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറിനായി രൂപവത്കരിച്ച ഏകീകൃത കരാറില്‍ ഏതാനും പുനഃരാലോചകനകള്‍ ആവശ്യമായി വന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ഉപഭോക്തൃ സേവന തൊഴില്‍ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മാജിദ് അല്‍ റഷൂദിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ 1200 ഓളം നിക്ഷേപകരും പങ്കെടുത്തു. തൊഴിലാളിക്ക് രാജ്യത്തെത്തിച്ചേരുവാന്‍ 90 ദിവസം കാലാവധി നല്‍കിയത് ഇരുപത് ശതമാനത്തോളം തൊഴിലാളികള്‍ വൈകിയെത്താന്‍ കാരണമാകുന്നുവെന്ന പ്രശ്നം റിക്രൂട്ട്‌മെൻറ് ഓഫീസുകള്‍ ഉന്നയിച്ചു. ദീര്‍ഘകാല തൊഴിലുകള്‍ക്ക് വിസമ്മതിക്കുന്ന തൊഴിലാളികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും സംവിധാനങ്ങളുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.