ഹജ്ജ്​, ഉംറ സേവനത്തിന്​ ഉയർന്ന നിലവാരത്തിലുള്ള കമ്പനി സ്​ഥാപിക്കും

ജിദ്ദ: ഹജ്ജ്​, ഉംറ മേഖലയിലെ സേവനത്തിന്​ ഉയർന്ന നിലവാരത്തിലുള്ള കമ്പനി സ്​ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമ ിക്കുകയാണെന്ന്​​ ദേശീയ ഹജ്ജ്​, ഉംറ കമ്മിറ്റി എക്​സിക്യൂട്ടീവ്​ മേധാവി മുഹമ്മദ്​ ബിൻ ബാദി പറഞ്ഞു. ​​ജോലിക്കാ ർക്ക്​ വിദഗ്​ധ പരിശീലനം നൽകുന്നതടക്കമുള്ള സേവനങ്ങൾ കമ്പനിക്ക്​ കീഴിലുണ്ടാകും. ഉംറ മേഖലയിലെ വികസനം ലക്ഷ്യമിട ്ടാണ്​ ഇങ്ങിനെയൊരു കമ്പനി സ്​ഥാപിക്കുന്നത്​. ഇതിനായി പഠനം നടത്തുകയും പലവട്ടം യോഗം ചേരുകയും ചെയ്​ത ​ശേഷമാണ്​ കമ്പനി സ്​ഥാപിക്കാൻ തീരുമാനിച്ചത്​.

ലൈസൻസിനായുള്ള നടപടികളാണ് ഇപ്പോൾ​ നടന്നുവരുന്നത്​. തീർഥാടകരെ പ്രവേശന കവാടങ്ങളിൽ സ്വീകരിച്ച്​ തിരിച്ചയക്കുന്നതുവരെയുള്ള എല്ലാ സേവനങ്ങളിലും പരിശീലനം നൽകും. വിദഗ്​ധ​രുടെ മേൽനോട്ടത്തിലായിരിക്കും ഇത്​. സ്വീകരിക്കാനും ​ലഗേജുകൾ കൈകാര്യം ചെയ്യാനും മക്കയിലും മദീനയിലും വഴി​െതറ്റുന്നവരെ ലക്ഷ്യസ്​ഥാനത്തെത്തിക്കാനും പ്രാഥമിക ശുശ്രൂഷ നൽകാനും ആശുപ്രതികളിൽ കഴിയുന്ന തീർഥാടകരുടെ അവസ്​ഥകൾ അറിയാനും വെവ്വേറെ സംഘങ്ങളുണ്ടാകും. മരിച്ചാൽ കുടുംബാംഗങ്ങളുടെ അനുമതി ലഭിച്ചാൽ മരണാനന്തര നടപടികൾ പൂർത്തിയാക്കലും ഖബറടക്കുകയോ, സ്വദേശങ്ങളിലേക്ക്​ അയക്കുകയോ ചെയ്യുന്ന ജോലികളും കമ്പനിയായിരിക്കും ചെയ്യുക.

മുഴുവൻ തീർഥാടകർക്കും വിവരങ്ങളടങ്ങിയ കൈവള ഒരുക്കുക, മൊബൈൽ ഫോണിലുടെ മാർഗ നിർദേശങ്ങൾ നൽകുക, രാജ്യത്തി​​െൻറ നിയമ വ്യവസ്​ഥകൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുക, അടിയന്തിര സേവന വകുപ്പുകളുടെയും ആശുപത്രികളുടെയും ടെലിഫോൺ നമ്പറുകൾ ഒരുക്കുക തുടങ്ങിയ സേവനങ്ങളും നൽകും. തീർഥാടകരുടെ പരാതികൾ കേൾക്കാനും അടിയന്തിര സേവനത്തിന്​ മുഴുസമയം പ്രവർത്തിക്കുന്ന സംഘങ്ങളുണ്ടാകും. ​പ്രായം കൂടിയവർക്ക്​ യാത്രക്ക്​ ഗോൾഫ്​ വണ്ടികൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.