റിയാദ്: സൗദിയിൽ സ്‌പോൺസർഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ശൂറ കൗൺസിൽ അംഗം ഫഹദ് ബിൻ ജുമുഅ അഭിപ്രായപ്പെട്ടു. ബിനാ മി ഇടപാടും അനധികൃത സാമ്പത്തിക വിനിമയവും ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ജോലിക്കാർ തങ്ങളുടെ ഇടപാടുകൾ, വ്യവഹാരങ്ങൾ, സ്വഭാവങ്ങൾ എന്നിവക്ക് പൂർണ ഉത്തരവാദിയാകുമ്പോൾ കൂടുതൽ കരുതലോടെ പ്രവർത്തിക്കും.
സ്പോൺസറുടെ കീഴിലുള്ള ജോലിക്കാരുടെ എല്ലാ കാര്യങ്ങൾക്കും സ്പോൺസറാണ് ഉത്തരവാദി എന്ന അവസ്ഥയാണ് നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങൾക്ക് വിദേശികളെ പ്രേരിപ്പിക്കുന്നത്. ബിനാമി ഇടപാടുകൾ വർധിക്കുന്നതും സ്‌പോൺസർഷിപ് വ്യവസ്ഥയിലാണ്. സകാത്, ടാക്‌സ്, സർക്കാർ ഫീസ് എന്നിവയിൽ വെട്ടിപ്പിനും വിദേശികളുടെ ബിനാമി ഇടപാടും സ്‌പോൺസർഷിപ് വ്യവസ്ഥയും കാരണമാകുന്നുണ്ട്.
ട്വിറ്റർ കുറിപ്പിലാണ് ഫഹദ് ബിൻ ജുമുഅ അഭിപ്രായം രേഖപ്പെടുത്തിയത്. സ്വദേശിവത്കരണം ശക്‌തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. ബിനാമി ഇടപാട് ഇല്ലാതാകുന്നതോടെ ചെറുകിട സംരംഭങ്ങളിലേക്ക് കൂടുതൽ സ്വദേശികൾ കടന്നുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.