ദമ്മാം: ഇൗ വർഷത്തെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ സൗദിയിലെ സ്കൂളുകൾക്കും മികച്ച വിജയം. പല സ്കൂളുകളും നൂറുമേനി കൊയ്തു. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഷഹ്സിൻ ഷാജി 97 ശതമാനം മാർക്ക് നേടി സൗദിയിലെ ഒന്നാം റാങ്കിന് ഉടമയായി. സയൻസ് വിഭാഗത്തിലാണ് ഷഹ്സിൻ. 99.4 ശതമാനമാണ് സ്കൂളിലെ ഇത്തവണത്തെ വിജയം. സൗദിയിൽ ഏറ്റവും കൂടുതൽ കുട്ടികെള പരീക്ഷക്ക് ഇരുത്തിയത് ദമ്മാം സ്കൂളാണ്. 704 കുട്ടികൾ പരീക്ഷയെഴുതി. 17 കുട്ടികൾ വിവിധ വിഷയങ്ങൾക്ക് 100 ശതമാനം മാർക്ക് നേടിയേപ്പാൾ 114 കുട്ടികൾക്ക് 90 ശതമാനം മാർക്ക് കിട്ടി. പതിവുപോലെ െപൺകുട്ടികൾതന്നെയാണ് ഇത്തവണയും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. മൂന്ന് വിഭാഗത്തിലുമായി ഒരു ആൺകുട്ടി മാത്രമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ എത്തിയത്. 96 ശതമാനം മാർക്കോടെ കുൽസൂം ഫാത്തിമയും 95.8 ശതമാനം മാർക്ക് നേടി ആനന്ദ് കുമാറും സയൻസ് വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കൊമേഴ്സ് വിഭാഗത്തിൽ 96.4 ശതമാനം മാർക്ക് വാങ്ങി ഷൈലി ബി. പരീഖ് ഒന്നാമതെത്തി. സാന്ദ്ര മാത്യൂ (95.8), റിദ അബ്ദുല്ല (95.2) എന്നിവർക്കാണ് രണ്ടും മൂന്നും റാ-ങ്കുകൾ. ഹുമാനിറ്റീസിൽ 96 ശതമാനം മാർക്കോടെ ജോത്സന ജോസഫിനാണ് ഒന്നാം റാ-ങ്ക്. 95.6 ശതമാനം മാർക്കുമായി ലാരിസ ക്ലീറ്റസ്, െഎശ്വര്യ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 95.2 ശതമാനം മാർക്ക് നേടിയ സാഹിബുൽ മുർതവക്കാണ് മൂന്നാം സ്ഥാനം. പ്രിൻസിപ്പൽ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരുടെ കൂട്ടായ യത്നമാണ് സ്കുളിനെ മികച്ച വിജയം ആവർത്തിക്കാൻ സഹായിച്ചതെന്ന് ചെയർമാൻ മുഹമ്മദ് സുനിൽ പറഞ്ഞു.
ജിദ്ദ ഇന്ത്യൻ സ്കൂൾ
ജിദ്ദ: ജിദ്ദ ഇന്ത്യൻ സ്കൂളിന് മികച്ച വിജയമാണ് ഇത്തവണയും. മൊത്തം 447 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 38 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 360 കുട്ടികൾക്ക് 60 ശതമാനത്തിന് മുകളിലും മാർക്ക് കിട്ടി. ജോഷുഹ ജോർജ് സ്റ്റാലിൻ 95.6 ശതമാനം മാർക്കോടെ സ്കൂളിൽ മുന്നിലെത്തി. ഷീമ ഫാത്തിമ ഖാനാണ് (95.2) രണ്ടാം റാങ്ക്. 94.8 ശതമാനം മാർക്കോടെ ഹനി ആഇശ, തസ്നീം സഹീദ് തജമുൽ എന്നിവർ മൂന്നാം റാങ്ക് പങ്കിട്ടു. സയൻസ് വിഭാഗത്തിൽ ജോഷുഹ ജോർജ് സ്റ്റാലിൻ, കൊമേഴ്സ് വിഭാഗത്തിൽ ഡെൽസൻ ഡാർലി ജോൺ (92.6) എന്നിവരാണ് ഒന്നാം റാങ്കുകാർ.
റിയാദ് ഇന്ത്യൻ സ്കൂൾ
റിയാദ്: റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ വിജയശതമാനം 96.82ൽ ഒതുങ്ങി. ആകെ പരീക്ഷയെഴുതിയ 346 വിദ്യാർഥികളിൽ 305 പേർക്കേ വിജയിക്കാനായുള്ളൂ. എന്നാൽ വ്യക്തിഗത വിജയ തിളക്കത്തിൽ നില മെച്ചമാണ്. 150 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. ഡിസ്റ്റിങ്ഷനോട് കൂടിയ ഫസ്റ്റ് ക്ലാസ് 273 പേർക്കുണ്ട്. 30 കുട്ടികൾക്ക് സെക്കൻഡ് ക്ലാസും രണ്ട് കുട്ടികൾക്ക് തേർഡ് ക്ലാസുമാണ്. സയൻസ് വിഭാഗത്തിൽ 95.4 ശതമാനം മാർക്ക് നേടി ആയിഷ അസീം, റഷ ഫാത്വിമ മഖ്ബൂൽ എന്നിവർ സ്കൂളിലെ ഒന്നാം റാങ്ക് പങ്കിട്ടു
ജൂലി ജബാസൈന്ദര്യ ജവഹർ (95.2), ഷാദിയ മുഹമ്മദ് അലി (94.6) എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. കോമേഴ്സ് വിഭാഗത്തിൽ 94.4 ശതമാനം നയോമി ആൻ മാത്യു ഒന്നാം റാങ്കിന് അർഹയായി. ഫർഹീൻ ഇംതിയാസ് (93.2), ലിേൻറാ ഇടിക്കുള (88.4) എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഹ്യുമാനിറ്റേറിയൻ വിഭാഗത്തിൽ റഹ്മാ ഷാക്കാണ് (91.8) ഒന്നാം റാങ്ക്. മനാൽ (87.2), സാനിയ സുരേഷ് നമ്പ്യാർ, ഷമീം സഫിയുല്ല എന്നിവർ 87.2 മാർക്ക് വീതം നേടി രണ്ടാം റാങ്ക് പങ്കിട്ടു. ആലിയക്കാണ് (86.4) മൂന്നാം റാങ്ക്.
റിയാദ് ഇന്ത്യൻ പബ്ലിക് സ്കൂൾ
റിയാദ്: നൂറുമേനി വിജയവുമായി ഇത്തവണയും റിയാദ് ഇന്ത്യൻ പബ്ലിക് സ്കൂൾ (സേവ സ്കൂൾ) തിളക്കം നിലനിറുത്തി. പരീക്ഷയെഴുതിയ 36 പേരും വിജയിച്ചു. ഏഴ് പേർക്ക് 91 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചു. 14 പേർക്ക് 81 ശതമാനത്തിൽ കൂടുതലാണ് മാർക്ക്. എട്ട് പേർക്ക് 71 ശതമാനത്തിൽ കൂടുതലും ഏഴ് പേർക്ക് 61 ശതമാനത്തിൽ കൂടുതലും മാർക്ക് ലഭിച്ചു.
96.8 ശതമാനം മാർക്ക് നേടി സഫാന ഫാത്വിമ ഷക്കീൽ ശൈഖ് സ്കൂളിലെ ഒന്നാം റാങ്കിന് അർഹയായി. സുമയ്യ അൻസാരി (93.8), യഹ്യ അൻസാരി (93.2) എന്നിവരാണ് രണ്ടും മൂന്നും റാങ്ക് നേടിയത്. സയൻസ് ബാച്ചുകാരായ മൂവരും ബയോളജിയിൽ 100ശതമാനം മാർക്ക് നേടി.
ജുബൈൽ ഇന്ത്യൻ സ്കൂൾ
ജുബൈൽ: ജുബൈൽ ഇന്ത്യൻ സ്കൂളിന് മികച്ച വിജയമാണ്. 229 കുട്ടികൾ പരീക്ഷയെഴുതിയതിൽ സയൻസ് വിഭാഗത്തിൽ അനിരുദ്ധ് നമ്പ്യാർ, ആഷിക റഹ്മാൻ എന്നിവർ 95.4 ശതമാനം മാർക്കുമായി ഒന്നാം റാങ്ക് പങ്കിട്ടു. മഹീം നവാസ് (95), അൻഷുൽ വിശാൽ (94.4) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലായി.
കൊമേഴ്സിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഖണ്ഡേവാൽ ആയുഷി മനിഷ് (90.4), എൽവിൻ വർഗീസ് (89), ഫാത്തിമ റൂഖുനുദ്ദീൻ (88.2), ആൺകുട്ടികളുടെ വിഭാഗത്തിൽ അനുജിത് സുരേന്ദ്രൻ (87.6), ഫവാസ് മുജീബ് (85.2) എന്നിവർ ആദ്യ സ്ഥാനങ്ങളിലെത്തി. വിജയിച്ച മുഴുവൻ വിദ്യാർഥികളെയും സഹായിച്ച അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പൽ ഡോ. സയ്യിദ് ഹമീദ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.