ഹറമിനടുത്ത്​ മ്യൂസിയങ്ങൾക്കും എക്​സിബിഷനും അനുമതി

ജിദ്ദ: മക്ക ഹറമിനടുത്ത്​ മൂന്ന്​ മ്യൂസിയങ്ങളും ഒരു സീസണൽ എക്​സിബിഷനും ഒരുക്കാൻ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസ ൽ അനുമതി നൽകി. ജബൽ ഉമർ കമ്പനി ആസ്​ഥാനത്താണ്​ ഇവ നടപ്പാക്കുക. ‘അൽജലാൽ വൽ ജമാൽ’ എന്ന പേരിലുള്ള മ്യൂസിയം ദൈവത്തി​​ െൻറ വിശിഷ്​ട നാമങ്ങൾ പരിചയപ്പെടുത്തുന്നതായിരിക്കും.

മറ്റൊന്ന്​ ‘അൽ ഖൽഖുൽ അളീം’ എന്ന പേരിലായിരിക്കും​. പ്രവാചക​​െൻറ ചരിത്രവും സ്വഭാവങ്ങളും വിവരിക്കുന്നതിനാണിത്​. മൂന്നാമത്തേത്​ ‘മആലിമുൽ മസ്​ജിദുൽ ഹറാം’ എന്ന പേരിലായിരിക്കും​. മസ്​ജിദുൽ ഹറാമി​​െൻറ ചരിത്രം വിവരിക്കുന്നതാണിത്​. സഹാബികളുടെ ചരിത്രങ്ങൾ പരിചയപ്പെടുത്തുന്നതായിരിക്കും​​ സീസണൽ എക്​സിബിഷൻ. നാല്​ സാംസ്​കാരിക പദ്ധതികളും നടപ്പാക്കാൻ മേൽനോട്ടം വഹിക്കുക മക്ക വികസന അതോറിറ്റിയായിരിക്കും.

നടപ്പാക്കുന്നത്​ സമായ ഇൻവെസ്​റ്റ്​​മ​െൻറ്​ കമ്പനി, ജബൽ ഉമർ കമ്പനി എന്നിവയായിരിക്കും. മക്കയിലെത്തുന്ന ഹജ്ജ്​ ഉംറ തീർഥാടകർക്കും സന്ദർശകർക്കും സാംസ്​കാരികമായ അറിവുകൾ പകർന്നു കൊടുക്കുകയും ആത്​മീയമായും സ്വഭാവപരമായും ഉയർത്തികൊണ്ടുവരികയുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ‘വിഷൻ 2030’​​െൻറ ഭാഗവുമാണിത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.