രാജ്യദ്രോഹം: 37 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് സൗദിയിൽ 37 പേരുടെ വധശിക്ഷ നടപ്പാക്കി. റിയാദ്, മക്ക, മദീന, കിഴക ്കൻ പ്രവിശ്യ, അൽഖസീം, അസീർ എന്നിവിടങ്ങളിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 37 പ്രത ികളും സ്വദേശികളാണ്.

തീവ്രവാദ പ്രവർത്തനം, രാജ്യസുരക്ഷക്ക്​ ഭീഷണി സൃഷ്​ടിക്കൽ, വിഭാഗീയതയും സുരക്ഷാപ്രശ്‌നവും ഇളക്കിവിടൽ, സുരക്ഷാഭടന്മാർക്കും കേന്ദ്രങ്ങൾക്കുമെതിരെ ബോംബാക്രമണം, സുരക്ഷാഭടന്മാരെ വധിക്കൽ, രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് പ്രശ്‌നം സൃഷ്​ടിക്കൽ എന്നിവയായിരുന്നു​ പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

37 പ്രതികളുടെ പേരുവിവരങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. ഇതിൽ അസീസ് മഹ്ദി അൽഅംരി, ഖാലിദ് അബ്​ദുൽകരീം അൽതുവൈജിരി എന്നിവർ കൊടുംകുറ്റവാളികളാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇക്കാരണത്താൽ ഖാലിദ് അബ്​ദുൽകരീം അൽതുവൈജിരിയുടെ ഗള​േ​ഛദത്തിന്​ ശേഷം കബന്ധം പ്രദർശിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.