മക്ക: മയ്യിത്ത് പരിപാലനം സംബന്ധിച്ച് രാജ്യാന്തര തലത്തിൽ നടന്ന പരീക്ഷയിൽ മലയാളിക്ക് ഉന്നത വിജയം. ഈജിപ്‌തി ലെ അൽറയ്യാൻ യൂനിവേഴ്‌സിറ്റിയിൽ നടന്ന മയ്യിത്ത് പരിപാലന ഫൈനൽ പരീക്ഷയിലാണ് കാസർകോട് സ്വദേശിയും മക്ക വിഖായ അ ംഗവുമായ കബീർ ചേരൂരിന് മൂന്നാം സ്ഥാനം ലഭിച്ചത്. മക്കയിലെ ഡെത്ത് അഫയേഴ്സ് ഡിപ്പാർട്ട്മെൻറിെൻറ കീഴിൽ സൗദ ിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനാണ് കബീർ. യൂനിവേഴ്‌സിറ്റിയിൽ നടന്ന മയ്യിത്ത് പരിപാലന ക്ലാസിൽ പങ്കെടുക്കാനുള്ള അവസരവും കബീറിന് ലഭിച്ചു. പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടിയ സൗദി പൗരൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽമഹ്‌ബദിക്കാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം യമൻ പൗരനായ സ്വാലിഹ് അൽമുസ്‌ലിഹിന് (88 ശതമാനം). മൂന്നാം സ്ഥാനത്തെത്തിയ കബീറിന് 87.5 ശതമാനം മാർക്ക് ലഭിച്ചു.
ജോർദാൻ, മ്യാന്മർ, ഈജിപ്ത്, യമൻ എന്നീ രാജ്യക്കാരാണ് യഥാക്രമം നാല് മുതൽ ഏഴ് വരെ സ്ഥാനം നേടിയത്. സൗദി ഗവൺമെൻറ് തലത്തിലാണ് പരീക്ഷയിലേക്കും പഠനക്ലാസിലേക്കുമുള്ള യോഗ്യരായ ആളുകളെ തെരഞ്ഞെടുത്തത്. ഇന്ത്യ, സൗദി, തുർക്കി, യമൻ, ഈജിപ്‌ത് എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവരാണ് അതിലുൾപ്പെട്ടത്.
കഴിഞ്ഞ ഹജ്ജ് വേളയിൽ മക്കയിൽ ഖബറടക്കിയ രംഗങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചാണ് നിരവധി അപേക്ഷകരിൽ നിന്നും ആറ് പേരെ തെരഞ്ഞെടുത്തത്. റമദാനിൽ മക്കയിൽ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. മക്കയിലെ അറിയപ്പെടുന്ന മയ്യിത്ത് പരിപാലകനാണ് കബീർ.
കഴിഞ്ഞ ഹജ്ജ് വേളയില്‍ മാത്രം 534 മൃതദേഹങ്ങളാണ് മക്കയിൽ ഖബറടക്കിയത്. ഇതിൽ 172 ഇന്ത്യക്കാരിലെ 21 മലയാളികളുടെയും ഖബറടക്കത്തിന് നേതൃത്വം നൽകിയത് കബീറായിരുന്നു. ഉംറക്കും ഹജ്ജിനുമെത്തുന്ന നിരവധി പേർക്ക് സൗജന്യ ഡയാലിസിസ് സൗകര്യങ്ങൾ ചെയ്‌തു കൊടുക്കാനും കബീർ സജീവമായി മുൻപന്തിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.