ജിദ്ദ: കേരളത്തിലെ നാസര്‍മാരുടെ കൂട്ടായ്മയുടെ സൗദിതല അംഗത്വ കാമ്പയിന് തുടക്കം. റിയാദില്‍ കൂടിയ നാസർ എന്ന പേരു ള്ളവരുടെ യോഗത്തില്‍ സെക്രട്ടറി നാസര്‍ പരയേടത്ത് സൗദി കോഓഡിനേറ്റര്‍ നാസര്‍ അതളൂരിന് ആജീവനാന്ത മെമ്പര്‍ഷിപ്പ ് നല്‍കി ഉദ്ഘാടനം ചെയ്തു. നാസര്‍ കുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ വിളത്തൂര്‍ സ്വാഗതവും നാസര്‍ എടവണ്ണപ്പാറ നന ്ദിയും പറഞ്ഞു. നാസര്‍ ആലിന്‍ ചുവട്, നാസര്‍ പൂനൂര്‍, നാസര്‍ കെ.കെ.ടി കൊല്ലം എന്നിവർ സംസാരിച്ചു. റിയാദിന് പുറമെ ജിദ്ദയിലും ദമ്മാമിലും കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലും ജി.സി.സി രാജ്യങ്ങളിലും അംഗത്വ കാമ്പയിൻ നടന്നുവരികയാണ്. കേരളത്തില്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കൈരളി നാസര്‍ കൂട്ടായ്മ. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഒത്തുേചർന്ന നാസര്‍മാരാണ് സംഘടനക്ക് രൂപം നല്‍കിയത്. തുടര്‍ന്ന് നിലമ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിന് പുറത്തും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു.
ഭാരവാഹികൾ: നാസര്‍ പൂക്കയില്‍ (പ്രസി), നാസര്‍ ചെമ്മല, നാസര്‍ മോങ്ങം (വൈ. പ്രസി), നാസര്‍ പരയേടത്ത്, നാസര്‍ പൊന്മള (സെക്ര), നാസര്‍ മാട്ടൂമ്മല്‍ (ജന. സെക്ര), നാസര്‍ വെട്ടം (ട്രഷ), നാസര്‍ അതളൂര്‍ (സൗദി കോഓഡിനേറ്റര്‍), കെ.ടി.എം നാസര്‍ (യു.എ.ഇ കോഓഡിനേറ്റര്‍).
നാസര്‍ കുട്ടായ്മയില്‍ അംഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് നാസർ അതളൂര്‍ (0548785176), നാസര്‍ പരയേടത്ത് (റിയാദ് 0554301216), നാസര്‍ മദനി (0508946714), നാസര്‍ പാറക്കണ്ണി (ദമ്മാം 0535229339), നാസര്‍ കോട്ടക്കല്‍ (ജിദ്ദ, 0548238006) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.