ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റിക്ക് കീഴിലുള്ള ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്ട്സ് (ഫിറ്റ്) കുട്ടികള ുടെ മാനസിക, -കായിക ശക്തി, മത്സര ബുദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ‘കളിയരങ്ങ്’ സീസ ൺ മൂന്ന് ഈ മാസം 26ന് (വെള്ളിയാഴ്ച) ജിദ്ദയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹയ്യ് സാമിറ ിലെ ഇസ്തിറാഹ ദുർറയിലാണ് പരിപാടി. പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും നവദമ്പതികൾക്കുമായി ‘റിയാലിറ്റി ഓഫ് ലൈഫ്’ എന്ന പേരിൽ പരിശീലന പരിപാടിയും ഇതോടൊപ്പം നടക്കും.
കുട്ടികളുടെ സ്വഭാവ രൂപീകരണം, പേരൻറിങ്, കുടുംബ ജീവിതം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. രാവിലെ എട്ട് മുതൽ 11 വരെ ഗ്രൂപ്പ് കായിക മത്സരങ്ങളാണ് നടക്കുക. ഉച്ചക്ക് 1.30 മുതൽ ബാക്കി മത്സരങ്ങളും പരിപാടികളും നടക്കും. രക്ഷിതാക്കൾക്ക് വേണ്ടിയും മത്സരങ്ങളുണ്ടാകും. സ്ത്രീകൾക്കുവേണ്ടി ക്വിസ് മത്സരവും നടക്കും. ഓരോ മത്സരത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും ട്രോഫികളും വ്യക്തിഗത ചാമ്പ്യന്മാർക്ക് ട്രോഫികളും എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകും.
വേനലവധി ആഘോഷിക്കുന്നതിന് ജിദ്ദയിലെത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം. വൈകീട്ട് അഞ്ചിന് മാർച്ച് പാസ്റ്റ് നടക്കും. വിവിധ നിറങ്ങളുള്ള ജേഴ്‌സികൾ അണിഞ്ഞ കുട്ടികളും വിവിധ കലാരൂപങ്ങളും മാർച്ചിൽ അണിനിരക്കും. കലാകായിക പ്രകടനങ്ങളും അരങ്ങേറും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 0532684613, 0536001713, 053564936 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ ഇസ്‌ഹാഖ് പൂണ്ടോളി, വി.പി ഉനൈസ്, സാബിൽ മമ്പാട്, ഇല്യാസ് കല്ലിങ്ങൽ, അബു കട്ടുപ്പാറ, കെ.എൻ.എ ലത്തീഫ്, ജാഫർ വെന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.