????????? ????????????? ??????

ദമ്പതികളെ അക്രമിച്ചവരെ പൊലീസ്​ പിടികൂടി

ജിദ്ദ: സ്വദേശികളായ ദമ്പതികളെ ആക്രമിച്ചവരെ പൊലീസ്​ പിടികൂടി. ജിദ്ദയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിലെ പ്രതികള ായ രണ്ട്​ സ്വദേശി യുവാക്ക​ളാണ്​ പൊലീസ്​ പിടിയിലായത്​. വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ ആക്രമത്തിൽ കലാശിച്ചത്​.

തർക്കം മൂത്ത്​ ​ൈകയ്യാങ്കളിയാവുകയായിരുന്നു. റോഡിൽ വെച്ച് പ്രതികൾ ദമ്പതികളെ ആക്രമിച്ചു. ഒരാളെ രണ്ട്​ യുവാക്കൾ ചേർന്ന്​ ആക്രമിക്കുന്നതും ഒരു സ്​ത്രീ തടയാൻ ​ശ്രമിക്കുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇൗ അക്രമികളെ പിടികൂടണമെന്ന ആവശ്യം ശക്തമായി. ഇതേ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ യുവാക്കളെ കണ്ടെത്തി കസ്​റ്റഡിലെടുത്തത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.