ജിദ്ദ: കഴിഞ്ഞവർഷം ലോകത്തെ ഏറ്റവും കുടൂതൽ സ്വാധീനിച്ച വ്യക്തിക്കുള്ള പാകിസ്താൻ ഉലമ കൗൺസിൽ പുരസ്കാരം സൗദ ി കിരീടാകാശി അമീർ മുഹമ്മദ് ബിൻ സൽമാന്. ഇസ്ലാമാദിൽ ‘ഇസ്ലാമിെൻറ സന്ദേശം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ന ാലാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പ്രസിഡൻറ് ഡോ. ആരിഫ് അലവി കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന ചടങ്ങിൽ സൗദി അംബാസഡർ നവാഫ് ബിൻ സഇൗദ് അൽമാലിക്കിന് പുരസ്കാരം കൈമാറി. ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികൾക്ക് ഒരോ വർഷവും പുരസ്കാരം നൽകാറുണ്ടെന്നും സൂക്ഷ്മപഠനം നടത്തിയും പൊതുഅഭിപ്രായം ആരാഞ്ഞും വിദഗ്ധ സമിതിയാണ് അർഹരായ വ്യക്തികളെ തെരഞ്ഞെടുക്കുന്നതെന്നും ഉലമ കൗൺസിൽ മേധാവി ൈശഖ് ഹാഫിസ് മുഹമ്മദ് ത്വാഹിർ മഹ്മൂദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.