??????? ??????????????? ???????? ???????????? ??????????????? ????????? ????? ??????? ????????????

കെട്ടിട മേൽക്കൂര തകർന്ന്​ ഒരു മരണം

മക്ക: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​​െൻറ മേൽക്കൂര തകർന്ന്​ ഒരാൾ മരിച്ചു. മറ്റൊരാൾക്ക്​ പരിക്കേൽക്കുക യും ചെയ്​തു. മക്ക റബുഅ ടൗൺഷിപ്പിലാണ്​നിർമാണത്തിലിരിക്കുന്ന കെട്ടിടത്തി​​െൻറ മേൽക്കൂര തകർന്നതെന്ന്​ സിവിൽ ഡ ിഫൻസ്​ വക്​താവ്​ കേണൽ നാഇഫ്​ അൽശരീഫ്​ പറഞ്ഞു. കോൺക്രീറ്റ്​ നടത്തുന്നതിനിടയിൽ മേൽക്കുരയുടെ​ മുകളിൽ സ്​ഥാപിച്ചിരുന്ന കമ്പികൾ തകർന്നുവീണത്​.

ചുവട്ടിൽ നിന്നിരുന്ന ഒരു തൊഴിലാളിയാണ്​ മരിച്ചത്​​. കൂടെ നിന്ന ​മറ്റൊരു തൊഴിലാളിക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സിവിൽ ഡിഫൻസ്​ എത്തി​ ഇരുവരെയും തകർന്നതി​​െൻറ അവശിഷ്​ടങ്ങൾക്കിടയിൽ നിന്ന്​ പുറത്തെടുക്കുകയായിരു​ന്നെന്നും അപ്പോഴേക്കും ഒരാളുടെ മരണം സംഭവിച്ചിരുന്നെന്നും വക്​താവ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.