ജിദ്ദ: ഹജ്ജ് ഒരുക്കങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച പ്രദർശനവും സംഗമ പരിപാടിയും മക്ക ഗവർണർ അമീർ ഖാലിദ് അ ൽഫൈസൽ ഉദ്ഘാടനം ചെയ്തു. ജിദ്ദ ഹിൽട്ടൽ ഹോട്ടലിൽ നടക്കുന്ന ദ്വിദിന പരിപാടി ആഭ്യന്തര ഹജ്ജ് സർവീസ് കോഒാഡിനേഷൻ കൗൺസിലാണ് സംഘടിപ്പിക്കുന്നത്. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ, ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ, ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മുശാത്ത്, ഹജ്ജ് മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, മുത്വവഫ് സ്ഥാപന മേധാവികൾ, ആഭ്യന്തര ഹജ്ജ് സേവന സ്ഥാപന മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടന ശേഷം ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ മക്ക ഗവർണർ സന്ദർശിച്ചു. നാല് കരാറുകളും ഗവർണറുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ആഭ്യന്തര ഹജ്ജ് സ്ഥാപന തമ്പുകളിൽ ബലിമാംസ കൂപണുകൾ വിതരണം ചെയ്യുന്നതിന് ഇസ്ലാമിക് ഡവലപ്മെൻറ് ബാങ്കുമായും ‘ഗ്രീൻ ഹജ്ജ് തമ്പ്’ പദ്ധതിക്ക് ഉമ്മുഖുറാ യൂനിവേഴ്സിറ്റിക് കീഴിലെ ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ ഗവേഷണ കേന്ദ്രവുമായും യൂനിവേഴ്സിറ്റികളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ ബിസിനസ് അഡ്മിസ്ട്രേഷൻ കോളജിന് കീഴിലെ ഹജ്ജ് ഉംറ വകുപ്പുമായും ഹജ്ജ് സീസണിൽ തമ്പുകളിൽ നിന്ന് ബാക്കിയാകുന്ന ഭക്ഷണങ്ങൾ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിന് ഇക്റാം സൊസൈറ്റിയുമായാണ് കരാറുകളിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.