ഇന്ത്യ സൗദി ബന്ധം കൂടുതല്‍ സുദൃഢമാകണം: -കോണ്‍സല്‍ ജനറല്‍

ജിദ്ദ: ഇന്ത്യ സൗദി ബന്ധം കൂടുതല്‍ സുദൃഢമാക്കണമെന്നും അതിന് സഹായകരമായ എല്ലാ ഉദ്യമങ്ങള്‍ക്കും ഇന്ത്യന്‍ കോണ് ‍സുലേറ്റി​​െൻറ സഹായസഹകരണങ്ങള്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ്. ജിദ ്ദ ഇന്ത്യന്‍ കോണ്‍സലേറ്റും ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവും (ജി.ജി.ഐ) സംയുക്തമായി സംഘടിപ്പിച്ച ‘മുസ്​രിസ് ടു മക്ക’ ഇന്തോ അറബ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ജി.ജി.ഐയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മനുഷ്യ സമൂഹത്തി​​െൻറ കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം അയവിറക്കാനുണ്ടെന്നും അത് ഇപ്പോഴും ഒരു തുടര്‍ പ്രക്രിയയാണെന്നും കോണ്‍സല്‍ ജനറല്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ പൗരാണിക കേന്ദ്രമായ മുസ്​രിസിലേക്കാണ് ഇന്ത്യയില്‍ ഇസ്​ലാം ആദ്യം എത്തിയത്. അന്ന് മുതല്‍ ആരംഭിച്ച സൗദി ഇന്ത്യ ബന്ധം ഊഷ്മളമായി തുടരുകയാണ്. അടുത്ത കാലത്ത് ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ പരസ്പരം സന്ദര്‍ശനം നടത്തിയത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടാന്‍ സഹായകമായി. യു.എ.ഇ കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത് സൗദിയിലാണ്. എല്ലാ സംസ്കാരങ്ങളേയും ഉള്‍കൊള്ളാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നു.


വാണിജ്യപരമൊ അല്ലാത്തതൊ ആയ ഏത്​ ആവശ്യങ്ങള്‍ക്കും ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സൗദി പൗരന്മാര്‍ക്ക് മുഴുവൻ സഹായവും കോണ്‍സുലേറ്റി​​െൻറ ഭാഗത്ത് നിന്നുണ്ടാവും. ഏത് സമയത്തും അതിനുവേണ്ടി ത​​െൻറ ഓഫീസിലേക്ക് വരുകയോ ബന്ധപ്പെടുകയോ ചെയ്യാമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു. നൂര്‍ റഹ്​മാന്‍ ശൈഖിനും മറ്റ്​ അതിഥികളായ പ്രമുഖ അറബ്​ മാധ്യമപ്രവർത്തകൻ ഖാലിദ് അല്‍മഈന, അറബ് കവി ഡോ. ശിഹാബ് ഗാനിം, ശൈഖ് അബ്​ദുല്ല നഹ്ദി എന്നിവർക്കും സംഘാടകർ ഉപഹാരം നൽകി. അഹമ്മദ് അതാഉല്ല ഫാറൂഖി, ഡോ. അബ്​ദുറഹീം മുഹമ്മദ് മൗലാന, തലാല്‍ മലൈബാരി, അബ്​ദുല്ല മലൈബാരി, മുസ്തഫ ബകര്‍ മലൈബാരി, മുഹമ്മദ് സഈദ് മൊസാകോ, അബ്​ദുറഹ്​മാന്‍ യൂസുഫ്, അബ്​ദുസലാം ഗൗസ് അലി തുടങ്ങിയ മലൈബാരികള്‍ (സൗദി പൗരത്വം നേടിയ പഴയ മലബാറിൽ നിന്നുള്ളവർ) ഉള്‍പ്പെടെ 20ലേറെ ഇന്ത്യന്‍ വംശജരായ സൗദി പ്രമുഖരെ ആദരിച്ചു.


ചടങ്ങില്‍ ജി.ജി.ഐ പ്രസിഡൻറ് ഡോ. ഇസ്മാഇൗല്‍ മരിതേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും പ്രോഗ്രാം ചീഫ് കോഓഡിനേറ്റര്‍ മുസ്തഫ വക്കാലൂര്‍ നന്ദിയും പറഞ്ഞു. കേരളത്തി​​െൻറ തനത് കലകളായ ഒപ്പന, ദഫ് മുട്ട്, സൂഫി ഡാന്‍സ്, കോൽകളി എന്നിവ അരങ്ങേറി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.