ആരോഗ്യ മേഖലയിൽ 3,000 സ്വദേശികൾക്ക്​ തൊഴിൽ നൽകി

ജിദ്ദ: ആരോഗ്യരംഗത്ത്​ നിരവധി സ്വദേശികളെ നിയമിച്ചു. രണ്ട്​ മാസത്തിനിടയിൽ സ്​ത്രീകളും പുരുഷന്മാരുമായ 3,000 സ്വദേശികൾക്കാണ്​​ തൊഴിൽ നൽകിയതെന്ന്​ സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു​. ഇതിൽ 700 ​പേർ മെഡിക്കൽ ജോലിക്കാരാണ്​.

കഴിഞ്ഞ വർഷം ഡിസംബറിലാണ്​ 40,000 സ്വദേശികൾക്ക്​ ആരോഗ്യ മേഖലയിൽ തൊഴിലവസരമുണ്ടാക്കാൻ തൊഴിൽ മന്ത്രാലയം ആരോഗ്യ മന്ത്രാലയം, മാനവ വിഭവ ശേഷി ഫണ്ട്​ (ഹദഫ്​) അതോറിറ്റി, സൗദി കൗൺസിൽ ഒാഫ്​ ചേ​േമ്പഴ്​സ്​​ എന്നിവയുമായി ധാരണയിൽ ഒപ്പുവെച്ചത്​. കൂടുതൽ പേർക്ക്​ തൊഴിലവസരമൊരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.