ജിദ്ദ: രാഹുൽ ഗാന്ധിയുടെ വയനാട് മത്സരത്തിന് പൊലിമ പകരാൻ ജിദ്ദയിൽ നിന്നും പാട്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നതിൽ ആഹ്ലാദ സൂചകമായാണ് ജിദ്ദയിലുള്ള മലയാളികളുടെ വക ഹിന്ദിഗാനം പിറന്നത്. ‘രാഹുൽ ജി ആയഗാ... പ്രധാമന്ത്രി ബനേഗാ...’ എന്ന് തുടങ്ങുന്ന വരികൾ ദിവസങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ൈവറലാവുകയും ചെയ്തു.
അരുവി മോങ്ങം രചിച്ച വരികൾക്ക് അബ്്ദുൽ ഹഖ് തിരൂരങ്ങാടി സ്വരമാധുരി പകർന്നു. ജിദ്ദയിൽ തന്നെയുള്ള ലാലു സൗണ്ട്സിലാണ് റൊക്കോർഡ് ചെയ്തത്. അബ്്ദുൽ മജീദ് നഹയാണ് പ്രൊഡ്യൂസർ. എഴുതിയതും പാടിയതും പ്രവാസികളായതിന് പുറമെ പാട്ട് നിർമാണങ്ങളുടെ എല്ലാ ഘട്ടവും പൂർത്തിയാക്കിയത് ജിദ്ദയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.