മദീന ഹറം: റൗദയില്‍ വനിതകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം

മദീന: മസ്ജിദുന്നബവിയില്‍ റൗദയിലെ സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയതായി മദീന ഹറം മേല്‍നോട്ട കാര്യാലയം വ്യക്തമാക്കി. പുതിയ സമയം മാര്‍ച്ച് 24 ഞായര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് കൂടുതല്‍ സമയം സ്ത്രീകള്‍ക്ക് റൗദയില്‍ നമസ്കാരത്തിനും സന്ദര്‍ശനത്തിനും ലഭിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം. രാവിലെ സൂര്യോദയം മുതല്‍ ളുഹർ നമസ്കാരത്തി​​െൻറ ഒരു മണിക്കൂര്‍ മുമ്പ് വരെയും രാത്രി ഇശാ നമസ്കാരാനന്തരം ഫജര്‍ നമസ്കാരത്തി​​െൻറ ഒരു മണിക്കൂര്‍ മുമ്പ് വരെയും തുടര്‍ച്ചയായ നീണ്ട മണിക്കൂറുകള്‍ സ്ത്രീകള്‍ക്ക് അനുവദിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. മദീനയില്‍ സന്ദര്‍ശകരായത്തെുന്ന സ്ത്രീകളുടെ ആധിക്യം പരിഗണിച്ചാണ് സമയം വര്‍ധിപ്പിച്ചത്. മുമ്പ് പ്രഭാത നമസ്കാരത്തിനും ഉച്ചക്കും രാത്രി നമസ്കാരത്തിന് ശേഷവും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്ത്രകീള്‍ക്ക് അനുവദിച്ചിരുന്നത്. ഈ സമയങ്ങളില്‍ കടുത്ത തിരക്കും അനുഭവപ്പെട്ടിരുന്നു. ഹറമിലെ ജനസാന്ദത്ര കണക്കിലെടുത്താണ് സ്ത്രീകളുടെ സന്ദര്‍ശന സമയത്തില്‍ മാറ്റം വരുത്തുന്നതെന്നും പുതിയ സമയത്തെക്കുറിച്ചും അവലോകനം നടത്തി ആവശ്യമാണെങ്കില്‍ പിന്നീട് പരിഷ്കരണം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.