?????? ???????????? ????????? ????????? ????? ?????????

യാമ്പുവിലെ പൂന്തോപ്പിലെ ‘ബോൺസായ്' മരങ്ങൾ കൗതുക കാഴ്ചയൊരുക്കുന്നു

യാമ്പു: പൂക്കളുടെ നയനാനന്ദകരമായ കാഴ്ച ആസ്വദിക്കാൻ യാമ്പു പുഷ്പമേളയിലെത്തുന്ന സന്ദർശകരുടെ ശ്രദധകേന്ദ്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്ന ‘ബോൺസായ്’ മരങ്ങൾ. പൂക്കൾക്കിടയിൽ വൻവൃക്ഷങ്ങളുടെ കുഞ്ഞന്മാരായി അറിയപ്പെടുന്ന ‘ബോൺ സായി’ മരങ്ങളെ കുറിച്ച്​ വിശദമായ അറിവു പകരുന്നതാണീ പ്രദർശനം. വൻമരങ്ങളുടെ രൂപഭംഗി നഷ്​ടപ്പെടാതെ വളർച്ചയെ നിയന് ത്രിച്ച് ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങുന്ന രീതിയിൽ വളർത്തുന്ന ഉദ്യാനകല പരിചയപ്പെടുത്തുകയാണിവിടെ. ബോൺസായ് മരങ്ങ ളുടെ കൗതുകം മേളയിലെത്തുന്ന പലർക്കും വേറിട്ട കാഴ്‌ചയാണ്‌. പൂക്കളുടെ വിശാലമായ പരവതാനികൾക്കും കുന്നുകൾക്കുമിടയിൽ വലിയ ചെടിച്ചട്ടിയിൽ ആല്‍മരം, പേരാല്‍, വേപ്പ്, കാഞ്ഞിരം, പന വര്‍ഗങ്ങള്‍ തുടങ്ങിയ ബോൺസായ് വൃക്ഷങ്ങൾ പലയിടത്തും കാണാം.

‘ബോൺ’ എന്നും ‘സായ്’ എന്നുമുള്ള രണ്ട് ജപ്പാനിസ് വാക്കുകൾ ചേർന്നാണ് ‘ബോൺ സായ്’ എന്ന പദം ഉണ്ടായിരിക്കുന്നത്. ആഴം കുറഞ്ഞ പാത്രം എന്നാണ് ‘ബോൺ’ എന്ന വാക്കി​​െൻറ അർഥം. ‘സായ്’ എന്ന വാക്കി​​െൻറ അർഥം സസ്യം എന്നാണ്. ഉദ്യാന കൃഷിയിൽ താൽപര്യമുള്ളവർക്ക് തങ്ങളുടെ കലാവിരുതും ശാസ്ത്ര ബോധവും വെളിവാക്കാൻ പറ്റിയ ഒരു മേഖല കൂടിയാണിത്. ചൈനയിൽ ജന്മം കൊണ്ട് ജപ്പാനിൽ ഖ്യാതി നേടിയ ഈ കലാരൂപം ഇന്ന് അന്താരാഷ്​ട്ര തലത്തിൽ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ജീവനുള്ള ഈ കാലാവസ്തു ഇന്ന് വീടുകളുടെയും ഹോട്ടലുകളുടെയും കോർപറേറ്റ് സ്ഥാപനങ്ങളുടെയും ലാൻഡ്​ സ്കേപ്പ് അലങ്കരിക്കുന്നതിൽ മുഖ്യ സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നു.

കുറച്ച് ദിവസങ്ങളിൽ സൂര്യപ്രകാശം ഏറ്റില്ലെങ്കിലും കുഴപ്പമൊന്നുമുണ്ടാവില്ല എന്നതാണ് ഇൻഡോർ ഗാർഡനിങിൽ ബോൺസായിയെ വേറിട്ടതാക്കുന്നത്. വർഷങ്ങളുടെ ശ്രദ്ധയോടെയുള്ള പരിപാലനത്തോടെ ഏതു മരങ്ങളെയും ബോൺസായ് ആക്കി മാറ്റാൻ കഴിയുമെന്ന് ഈ രംഗത്ത് പഠനങ്ങൾ നടത്തിയവർ പറയുന്നു. വിത്തുകളിൽ നിന്ന് കിളിർത്തു വരുമ്പോൾ തന്നെ വേരുകൾ ശ്രദ്ധയോടെ വെട്ടിയൊതുക്കിയും ശിഖരങ്ങളുടെ വളർച്ച നിയന്ത്രിച്ചുമാണ് ബോൺസായ് ആക്കി മാറ്റുന്ന പ്രാഥമിക നടപടികൾ. തായ്​വേര്​ കൂടുതൽ വളരാൻ അനുവദിക്കാൻ പാടില്ല. ചെടിച്ചട്ടിയിൽ വെക്കുമ്പോൾ പ്രത്യേക ക്രമീകരണങ്ങളും പരിചരണവും ഇതിന് ആവശ്യമാണ്.

ചെമ്പ്, അലൂമിനിയം കമ്പി കൊണ്ട്​ മരത്തി​​െൻറ കൊമ്പുകൾ വലിച്ചു കെട്ടുകയോ ചുറ്റിവെക്കുകയോ ചെയ്ത് ഉദ്ദേശിക്കുന്ന രൂപത്തിൽ ബോൺസായ് മരങ്ങൾ നമുക്ക് വളർത്താം. ഡിസൈൻ ചെയ്ത് ആകർഷണീയമായ രീതിയിൽ തയാറാക്കിയ നല്ല ബോൺസായ് മരങ്ങൾക്ക് വിപണിയിൽ വൻ വിലയാണ്​. ചെടികളെയും വന്‍മരങ്ങളെയും പ്രത്യേകം ചട്ടികള്‍ക്കുള്ളില്‍ കുള്ളന്‍മാരായി വളര്‍ത്തുന്ന ബോണ്‍ സായ് നിര്‍മാണം കൃഷി എന്നതിനൊപ്പം കലാവാസന പ്രകടിപ്പിക്കാനുള്ള മേഖല കൂടിയാണ്​. ബോൺസായ് മരങ്ങളെ കുറിച്ചുള്ള അവബോധം നൽകാനും ഇതി​​െൻറ വിപണിസാധ്യതയെ കുറിച്ച് സന്ദർശകർക്ക് അറിവ് നൽകുവാനുമാണ് സംഘാടകരായ റോയൽ കമീഷൻ പതിമൂന്നാം പുഷ്പ മേളയിൽ കൗതുകക്കാഴ്‌ചയായി ബോൺസായ് മരങ്ങൾ കൂടി പ്രദർശിപ്പിച്ചിട്ടുള്ളത്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.