ഇന്ത്യ-സൗദി റിഫൈനറി പദ്ധതി: ആരാംകൊ 4400 കോടി ഡോളര്‍ മുതലിറക്കും

റിയാദ്: ഇന്ത്യ-സൗദി സഹകരണത്തില്‍ ആരംഭിക്കുന്ന 4400 കോടി ഡോളര്‍ മുതല്‍മുടക്കിലുള്ള റിഫൈനറി പദ്ധതിയില്‍ സൗദിയ ിലെ എണ്ണ ഭീമന്‍ കമ്പനിയായ അരാംകോ മുഖ്യ പങ്ക് വഹിക്കും. പദ്ധതിയുടെ പകുതി വിഹിതം ഇന്ത്യയിലെ വിവിധ എണ്ണക്കമ്പനി കള്‍ വഹിക്കുമ്പോള്‍ ബാക്കി പകുതി സൗദി അരാംകോ, യു.എ.ഇയിലെ അഡ്നോക് എന്നിവയാണ് വഹിക്കുക. മാഹാരാഷ്​ട്രയിലെ രത്നഗിരി കേന്ദ്രമായി ആരംഭിക്കുന്ന വെസ്​റ്റ്​ കോസ്​റ്റ്​ റിഫൈനറി പദ്ധതി ഇന്ത്യയിലെ തെരഞ്ഞെടുപ്പി​​െൻറ സാഹചര്യത്തിലും തുടരുമെന്ന് അന്താരാഷ്​ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി ഊർജ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹും ഇന്ത്യന്‍ പെ​േട്രാളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടു പോവണമെന്ന് തീരുമാനിച്ചത്.

സൗദി അരാംകോക്ക് പുറമെ അബൂദബി നാഷനല്‍ ഓയില്‍ കമ്പനി അഥവാ അഡ്നോക് എന്നിവ ചേര്‍ന്ന് പദ്ധതിയുടെ പകുതി മുതല്‍ മുടക്ക് നടത്തുമ്പോള്‍ ഇന്ത്യയിലെ ഭീമന്‍ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ 50 ശതമാനം മുതല്‍മുടക്കിനുടമകളയായിരിക്കും. 4400 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ ഏറ്റവും വലിയ പങ്ക് സൗദി അരാംകോക്കായിരിക്കും. എണ്ണ, പ്രകൃതി വാതക രംഗത്തെ ഇന്ത്യ-^സൗദി സഹകരണം ശക്തമാക്കാന്‍ പുതിയ റിഫൈനറി പദ്ധതി സഹായകമാവും. ഇന്ത്യക്ക് സൗദി അനുവദിക്കുന്ന ക്രൂഡ് ഓയില്‍, എല്‍.പി.ജി വിഹിതത്തില്‍ വര്‍ധനവും, വര്‍ധിച്ചു വരുന്ന ആവശ്യത്തിനനുസരിച്ചുള്ള പരിഗണനയും സൗദിയുടെ ഭാഗത്തുനിന്ന് ലഭിക്കണമെന്നും ഇന്ത്യന്‍ അധികൃതര്‍ സൗദി ഊർജ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.