ദമ്മാം: ദമ്മാമിൽ ടാക്സി ൈഡ്രവറായി ജോലി നോക്കിയിരുന്ന യുവാവിനെ മൂന്നു മാസമായി കാണാനില്ലെന്ന് പരാതി. മൂവാറ്റുപുഴ, ചെറുവട്ടൂർ, കൂട്ടിപ്പീടിക, കോട്ടപ്പള്ളി വീട്ടിൽ അൻസാറിനെയാണ് (29) കാണാതായത്. അന്താരാഷ്ട്ര കണ് ണികളുള്ള ഹവാല സംഘം തട്ടിക്കൊണ്ടുപോയി തടവിലിട്ട് പീഡിപ്പിക്കുകയാണന്ന് നാട്ടിലുള്ള കുടുംബം ആരോപിക്കുന്നു. സൗദിയിൽ നിന്ന് ബഹ്ൈറനിലേക്ക് പണം കടത്തുന്ന സംഘത്തിനു വേണ്ടി ഇയാൾ പ്രവർത്തിച്ചിരുന്നുവെന്നാണ് സൂചന. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അൻസാറിനെ തട്ടിക്കൊണ്ടു പോകുന്നതിലെത്തിച്ചത്. ഡിസംബർ 12 മുതലാണ് അൻസാറിനെ കാണാതായത്. അന്ന് ബഹ്ൈറനിലേക്ക് ഒാട്ടം പോയ അൻസാർ പിന്നെ തിരികെ വന്നിട്ടില്ലെന്ന് കൂടെ താമസിക്കുന്നവർ പറയുന്നു. ദുബൈയിലുള്ള കൊടുവള്ളിക്കാരനായ ഏജൻറാണ് അൻസാറിനെ തട്ടിക്കൊണ്ടുപ്പോയതിന് പിന്നിലെന്ന് ബന്ധുക്കൾക്ക് സൂചന ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സൗദിയിലുള്ള അൻസാറിെൻറ സുഹൃത്തുക്കളേയും ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ രണ്ട് സുഹൃത്തുക്കളേയും ദുബൈയിലേക്ക് വിളിപ്പിച്ചു. ഇവർ ദുബൈയിൽ അൻസാറിനെ കണ്ടിരുന്നു.
അവിടെ നിന്ന് വീട്ടുകാരുമായും, സുഹൃത്തുക്കളുമായും ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അഞ്ച് ദിവസത്തിന് ശേഷം മറ്റ് രണ്ട് സുഹൃത്തുക്കൾ മടങ്ങിയെത്തിയെങ്കിലും അൻസാർ തിരിച്ചെത്തിയിട്ടില്ല. എന്നാൽ തങ്ങളുെട അടുത്ത് നിന്ന് പോയി എന്നും ഇപ്പോൾ എവിടെയാണുള്ളതെന്ന് തങ്ങൾക്ക് അറിയില്ലെന്നുമാണ് ദുബൈയിലുള്ളവർ നൽകുന്ന വിശദീകരണം. ഒരു മാസം മുമ്പ് അൻസാർ ഫോണിൽ ഭാര്യയെ വിളിച്ചിരുന്നു. താൻ കുടുക്കിലാണന്നും ബോധം നശിപ്പിച്ച് മുഴുവൻ സമയം കിടത്തിയിരിക്കുകയാണന്നും എങ്ങനെയും രക്ഷപ്പെടുത്തണമെന്നും അപേക്ഷിച്ചിരുന്നു. സെക്കൻറുകൾ മാത്രം നീണ്ട വർത്തമാനം നെറ്റ് കാളിൽ നിന്നായതിനാൽ എവിടെ നിന്നാെണന്ന് തിരിച്ചറിയാനും സാധിച്ചില്ല എന്ന് ബന്ധുക്കൾ അറിയിച്ചു. നാട്ടിൽ കോതമംഗലം പൊലീസ് സ്റ്റേഷനിലും ൈഹക്കോടതിയിലും പരാതി നൽകിയിട്ടും വിദേശത്ത് വെച്ചായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടിലാണത്രെ അധികൃതർ. എങ്ങനെയും അൻസാറിനെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി അധികാരികളുടെ വാതിലുകൾ മുട്ടിത്തളരുകയാണ് അൻസാറിെൻറ വൃദ്ധരായ മാതാപിതാക്കളും ഭാര്യയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.